സമരഭൂമിയിൽ മുടങ്ങാത്ത ഒാൺലൈൻ ക്ലാസുകൾ
text_fieldsസിംഘു അതിർത്തിയിൽ നിരയായി നിർത്തിയിട്ട ട്രാക്ടറുകളിലൊന്നിലേക്ക് ചാടിക്കയറുന്ന ബാലനെ കണ്ട് കൗതുകത്തോടെ പിറകിൽനിന്ന് വിളിച്ചതാണ്. ട്രാക്ടറിൽ കയറിയിരുന്ന് എന്തുവേണമെന്ന് ചോദിച്ചു. പത്രക്കാരാണെന്നത് കേട്ടതും സംസാരിക്കാൻ നല്ലത് അമ്മാവനാണെന്ന് പറഞ്ഞ് 'മാമാജി'യെ നീട്ടി വിളിച്ചു. സംസാരിക്കാനുള്ളത് മാമാജിയോടല്ല, തന്നോടുതെന്നയാണെന്നു പറഞ്ഞതോടെ പഞ്ചാബിലെ മാൻസ ജില്ലയിൽനിന്ന് അമ്മാവനൊപ്പം വന്ന ബാലൻ ഹർമൻ സിങ് സ്വയം പരിചയപ്പെടുത്തി. അമ്മാവെൻറ മകനും കൂട്ടിനുണ്ട്. അച്ഛൻ മറ്റേ അതിർത്തിയിൽ സമരത്തിലാണ്. അമ്മ പഞ്ചാബിൽ വീട്ടിലും.
സമരഭൂമി പഠിപ്പിച്ച ജീവിത പാഠങ്ങൾ
നിയമങ്ങൾ പിൻവലിച്ചാൽ തിരിച്ചുപോകുമെന്ന് പറഞ്ഞ് ഹർമാൻ സംസാരിച്ചുതുടങ്ങി. മോദി സർക്കാർ പിൻവലിക്കുമെന്ന് േതാന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ തരേണ്ടിവരുമെന്നും തരാതെ ഇവിടം വിട്ടുപോകില്ലെന്നും അവൻ തറപ്പിച്ചുപറഞ്ഞു. പഠനമൊക്കെ ഒഴിവാക്കിയാണോ സമരത്തിന് വന്നിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ എന്തിന് പഠനമൊഴിവാക്കണമെന്നവൻ തിരിച്ചുചോദിച്ചു. സമരസ്ഥലത്ത് പഠനത്തിന് ഒരു മുടക്കവുമില്ല. സ്കൂളിൽ ഒാൺലെൻ ക്ലാസുകളായത് അനുഗ്രഹമായി. ക്ലാസിന് നേരമാകുേമ്പാൾ ട്രാക്ടറിലേക്ക് തിരിച്ചുവരും. പിന്നീട് ക്ലാസും വർക്കും കഴിഞ്ഞേ പോകു. അച്ഛനും അമ്മാവനുമെല്ലാം കൃഷിക്കാരാണ്. കൃഷിയിൽ നിന്നു കിട്ടുന്നതുകൊണ്ടാണ് ഞങ്ങളുടെ പഠനവും. കൃഷി നഷ്ടത്തിലായാൽ പിന്നെ ഞങ്ങളെങ്ങനെ പഠിക്കുമെന്ന് ഒമ്പതാം ക്ലാസുകാരൻ ചോദിച്ചു. ഒാൺലൈനിൽ കിട്ടുന്ന പാഠങ്ങളേക്കാൾ എത്രയോ മികച്ചതാണ് തങ്ങളുടെ മക്കൾക്ക് സമരഭൂമിയിൽനിന്ന് കിട്ടുന്ന ഇൗ ജീവിതപാഠങ്ങളെന്ന് അമ്മാവൻ പറഞ്ഞപ്പോൾ ഹർമാൻ സിങ്ങിെൻറ മുഖത്ത് അഭിമാനം.
കാവൽക്കാരിയായി മനീന്ദർ പാൽ കൗർ
സമരത്തിൽ നുഴഞ്ഞുകയറുന്നവരെ തടയാനുള്ള വളൻറിയർമാരുടെ കൂട്ടത്തിൽ വലിയ വടിയും പിടിച്ചു നിൽക്കുന്ന മനീന്ദർ പാൽ കൗറും വിദ്യാർഥിനിയാണ്. പഞ്ചാബിലെ ഭട്ടിൻഡയിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥിനിയായ കൗർ സമരഭൂമിയിലിരുന്ന് ഒാൺലൈൻ ക്ലാസ് കഴിഞ്ഞാണ് വളൻറിയർ ഡ്യൂട്ടി ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടയിൽ ഒരു പ്രാവശ്യം പഞ്ചാബിൽ പോയി തിരിച്ചുവന്നു. പഠനത്തിനും പോരാട്ടത്തിനും മുടക്കമില്ല. ഒാൺലൈൻ ക്ലാസുകളുെട ലിങ്ക് കിടക്കുമെന്നതിനാൽ സമരം പഠനത്തെ ബാധിക്കില്ലെന്നും അവർ പറഞ്ഞു.
സന്ദീപ് കൗറിന് എല്ലാം ഒരുപോലെ
തിരിച്ചുനടക്കുേമ്പാൾ സമരവേദിയിൽ ഉജ്ജ്വല പ്രസംഗം കഴിഞ്ഞിറങ്ങുകയാണ് പട്യാല പഞ്ചാബി യൂനിവേഴ്സിറ്റിയിലെ അവസാന വർഷ നിയമ വിദ്യാർഥിനി സന്ദീപ് കൗർ. അച്ഛനും അമ്മയും കർഷകരാണ്. അവർക്ക് വരാൻ കഴിഞ്ഞില്ല. സമരത്തോടൊപ്പം പഞ്ചാബിൽനിന്നു കൂടിയതാണ്. അവരുടെ മകളായതിനാൽ എെൻറ പഠനംപോലെ പ്രധാനമാണെനിക്ക് അവരുടെ കൃഷിയും. പഠനം മുടങ്ങിയാലും കൃഷിയുണ്ടെങ്കിൽ ജീവിക്കാം. സമരത്തിലാണെന്ന് കരുതി ഇന്നുവരെ ഒരു ഒാൺലൈൻ ക്ലാസും ഒഴിവാക്കിയിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.