Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightകേ​ന്ദ്രത്തിന്​...

കേ​ന്ദ്രത്തിന്​ താക്കീതായി കർഷകരുടെ റോഡ്​ ഉപരോധം; നിയമം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരും

text_fields
bookmark_border

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ കൊണ്ടുവന്ന കേന്ദ്രസർക്കാറിന്​ താക്കീതായി കർഷകരുടെ റോഡ്​ ഉപരോധം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്​ഥാന ദേശീയ പാതകളാണ്​ മൂന്നുമണി​ക്കൂറോളം കർഷകർ ഉപരോധിച്ചത്​. ഡൽഹി അതിർത്തിയിലെ മിക്ക റോഡുകളിലും ഗതാഗതം സ്​തംഭിച്ചു.

റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ റാലിക്കിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ വൻ പൊലീസ്​ സന്നാഹത്തെ ഡൽഹിയിൽ വിന്യസിച്ചിരുന്നു.ബംഗളൂരുവിൽ റോഡ്​ ഉപരോധത്തിന്‍റെ ഭാഗമായി 30പേരെ പൊലീസ്​ കരുതൽ തടങ്കലിലാക്കി. ഡൽഹിയിലും നിരവധി നേതാക്കളെ തടവിലാക്കി.

ഡൽഹി -ഹരിയാന അതിർത്തിയായ കുണ്ടലി മുതൽ പാൽവാൽ വരെ കർഷകർ​ റോഡ്​ ഉപരോധിച്ചു. ആംബുലൻസുകളെയും അവശ്യ സേവനങ്ങളെയും മാത്രമാണ്​ കടത്തിവിട്ടത്​. പത്താൻകോട്ട്​ -ജമ്മു ദേശീയ പാതയും കർഷകർ ഉപരോധിച്ചു. പഞ്ചാബ്​ -ഹരിയാന അതിർത്തി സീൽ ചെയ്യുകയും കൂടാതെ ചെറുറോഡുകൾ അടച്ചിടുകയും ചെയ്​തു.

റോഡ്​ ഉപരോധത്തോട്​ അനുബന്ധിച്ച്​ ഡൽഹിയിൽ 50,000 പൊലീസുകാരെ​യും സേനയെയുമാണ്​​ അധികം വിന്യസിച്ചത്​. രാവിലെ മുതൽ എട്ട്​ മെട്രോ സ​്​റ്റേഷനുകൾ അടച്ചിട്ടു. ചെ​ങ്കോട്ടയിലും മെട്രോ സ്​റ്റേഷനിലും കനത്ത പൊലീസ്​ സുരക്ഷ ഒരുക്കിയിരുന്നു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കർഷക പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന്​ കർഷക സംഘടന നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു. സെപ്​റ്റംബറിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെയാണ്​ പ്രതിഷേധം. മാസങ്ങളായി വൻ പ്രക്ഷോഭത്തിനാണ്​ ഡൽഹി അതിർത്തികൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DelhiFarm LawsChakka Jam
News Summary - Farmers Protest Delhi Blocked In Chakka Jam
Next Story