കർഷക പ്രക്ഷോഭം; റിപബ്ലിക് ദിന സംഘർഷം മുതൽ സിംഘു അതിർത്തിവരെ
text_fieldsന്യൂഡൽഹി: ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭത്തിനൊടുവിലാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാറിെൻറ തീരുമാനം. രാജ്യവ്യാപകമായി കർഷകർ സമരം തുടരുമെന്ന പ്രഖ്യാപനത്തിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ്.
'കർഷകരുടെ വേദന മനസിലാക്കുന്നു. അവരുടെ ഉന്നമനത്തിന് പ്രധാന്യം നൽകും' -എന്ന വാക്കുകൾക്ക് ശേഷമായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാൽ ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനിടെ രാജ്യം സാക്ഷ്യം വഹിച്ചത് ദയയില്ലാതെ കർഷകരെ അടിച്ചമർത്തുന്ന നിരവധി സംഭവങ്ങൾക്കായിരുന്നു. റിപബ്ലിക് ദിനത്തിലെ അക്രമവും ലഖിംപൂർ ഖേരി കർഷക കൊലപാതകവും ഇതിൽ ഉൾപ്പെടും. രാജ്യം സാക്ഷ്യം വഹിച്ച സംഭവങ്ങളിലേക്ക്...
റിപബ്ലിക് ദിനത്തിലെ പ്രക്ഷോഭം
കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കത്തിപടരുന്നതിനിടെയായിരുന്നു 2021 റിപബ്ലിക് ദിനത്തിലെ പ്രതിഷേധം. രാജ്യം ഇതുവരെ കാണാതിരുന്ന പ്രതിഷേധത്തിനായിരുന്നു റിപബ്ലിക് ദിനം സാക്ഷ്യംവഹിച്ചത്. ജനുവരി 26 ഉച്ച 12 മണിക്ക് ട്രാക്ടർ റാലി തുടങ്ങാനായിരുന്നു കർഷകരുടെ തീരുമാനം. എന്നാൽ അപ്രതീക്ഷിതമായി ഒരു വിഭാഗം കർഷകർ ഡൽഹി ലക്ഷ്യമാക്കി എത്തുകയായിരുന്നു. ട്രാക്ടർ റാലിയുമായി ഡൽഹിയിലെത്തിയ കർഷകരെ പൊലീസും കേന്ദ്രസേനയും തടഞ്ഞു. ചെങ്കോട്ടയും ഡൽഹി ഐ.ടി.ഒയും കർഷകർ കീഴടക്കി.
ഡൽഹിയുടെ മിക്കഭാഗങ്ങളിലും കർഷകരും പൊലീസും ഏറ്റുമുട്ടി. കർഷകർക്ക് മേൽ ലാത്തിച്ചാർത്തും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒരു കർഷകന് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്തേക്ക് ഇരച്ചെത്തിയത്. ഇതോടെ കൂടുതൽ പൊലീസുകാരെയും കേന്ദ്രസേനയെയും രാജ്യതലസ്ഥാനത്ത് വിന്യസിച്ചായിരുന്നു കർഷകരെ നീക്കിയത്. പഞ്ചാബ് നടൻ ദീപ് സിദ്ദുവിെൻറ നേതൃത്വത്തിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയതെന്നും സംഘർഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരത്തിൽ പങ്കെടുത്തതെന്നും കർഷകർ ആരോപിച്ചിരുന്നു. റിപബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും കേന്ദ്രസർക്കാറുമാണെന്നും ആരോപിച്ച് കർഷകർ രംഗത്തെത്തിയിരുന്നു.
ലഖിംപൂർ ഖേരി കർഷകക്കൊല
ഒക്ടോബർ മൂന്നിനായിരുന്നു ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ രാജ്യത്തെ നടുക്കിയ കർഷക കൂട്ടക്കൊല. കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു കർഷകർ. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചിരുന്ന എസ്.യു.വി ഈ കർഷകർക്ക് ഇടയിലേക്ക് ഓടിച്ചുകയറ്റി. നാല് കർഷകർക്ക് ഉൾപ്പെടെ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഒരു മാധ്യമപ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടു. വൻ പ്രതിഷേധങ്ങൾക്കായിരുന്നു രാജ്യം പിന്നീട് സാക്ഷ്യം വഹിച്ചത്. കേന്ദ്രസർക്കാറിനും യു.പി സർക്കാരിനുമെതിരെ പ്രതിഷേധം കടുത്തതോടെ യു.പി പൊലീസ് ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി അറസ്റ്റ് ചെയ്തു.
സിംഘു അതിർത്തിയിലെ കൊലപാതകം
സിംഘു അതിർത്തിയിൽ ഒക്ടോബർ 15നായിരുന്നു ദലിത് യുവാവിെൻറ കൊലപാതകം. കൈയും കാലും വെട്ടിയെടുത്ത് പൊലീസിെൻറ ബാരിക്കേഡിൽ കെട്ടിത്തൂക്കുകയായിരുന്നു. രക്തം വാർന്നായിരുന്നു ലഖ്ബീർ സിങ്ങിെൻറ മരണം. സംഭവത്തിൽ രണ്ട് നിഹാംഗുകളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ സോനിപത്ത് പൊലീസിൽ കീഴടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.