കർഷക സമരം; ഹരിയാനയിലെ ഇന്‍റർനെറ്റ് നിരോധനം നീട്ടി
text_fieldsചണ്ഡീഗഡ്: കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് ശനിയാഴ്ച വരെ നീട്ടിയതായി ഹരിയാന സർക്കാറിന്‍റെ ഔദ്യോഗിക ഉത്തരവ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയ ശേഷം ഏഴ് ഇടങ്ങളിലെ സ്ഥിതി അതീവ ഗുരുതരവും സംഘർഷഭരിതവുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ പ്രസാദ് പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സർക്കാർ വാദം.
ഫെബ്രുവരി 11 ന് അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം നടപ്പാക്കൽ ഉൾപ്പെടെ 12 ആവശ്യങ്ങളുടെ അംഗീകാരത്തിനായാണ് കർഷകരുടെ സമരം. മൂന്നംഗ കേന്ദ്രമന്ത്രിമാർ നടത്തിയ അർധരാത്രിവരെ നീണ്ട ചർച്ചയിൽ വിളകൾക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവരുന്നതിൽ ഉറപ്പു നൽകാൻ തയാറായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച (നോൺ പൊളിറ്റിക്കൽ), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംഘടനകൾ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.