കർഷക സമരം പാർലമെൻറിന് മുന്നിലേക്ക്; മെട്രോ സ്റ്റേഷൻ അടച്ചിടും
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴുമാസമായി ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം പാർലമെൻറിന് മുന്നിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. ആവശ്യമെങ്കിൽ തിങ്കളാഴ്ച പാർലമെൻറിന് സമീപത്തുള്ള ഏഴു മെട്രോ സ്റ്റേഷനുകൾ അടച്ചിടേണ്ടിവരുമെന്ന് ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകി.
പാർലമെൻറിന് സമീപത്ത് സമരം നടത്താൻ അനുമതി നൽകാനാകില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കർഷക നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് പാർലമെൻറ് വർഷകാല സമ്മേളനം തുടങ്ങുന്നത്. സമ്മേളനം അവസാനിക്കുന്ന ആഗസ്റ്റ് 13വരെ പാർലമെൻറിനുമുന്നിൽ പ്രതിഷേധം നടത്താനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.
അഞ്ചു കർഷക സംഘടന നേതാക്കളും 200 കർഷകരുമാണ് പാർലമെൻറിനുമുന്നിൽ പ്രതിഷേധിക്കാൻ എത്തുക. നേരത്തേ പാർലമെൻറിലേക്ക് പ്രഖ്യാപിച്ച മാർച്ച് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മാറ്റിെവച്ചിരുന്നു. കോവിഡ് നിയന്ത്രണ വിധേയമാവുകയും വർഷകാല പാർലമെൻറ് സമ്മേളനം തിങ്കളാഴ്ച തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരം വീണ്ടും സജീവമാകുന്നത്. സമരത്തിന് പാർലമെൻറിന് അകത്തും പുറത്തും പിന്തുണ ആവശ്യപ്പെട്ട് കർഷക സംഘടനകൾ പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.