സഹികെട്ടു; കർഷകർ 10 ദിവസം ‘പണിമുടക്കും’
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ തുടർച്ചയായ കർഷകവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സഹികെട്ട ഉത്തരേന്ത്യൻ കർഷകർ 10 ദിവസത്തേക്ക് ‘പണിമുടക്കുന്നു’. കാർഷിക കടം എഴുതിത്തള്ളുക, സ്വാമിനാഥൻ കമീഷൻ ശിപാർശ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളോട് തുടർച്ചയായി മുഖംതിരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കിസാൻ ഏക്താ മഞ്ച്, രാഷ്ട്രീയ കിസാൻ മഹാസംഘ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ 10 ദിവസത്തേക്ക് കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. ഇതനുസരിച്ച് ജൂൺ ഒന്നു മുതൽ 10 ദിവസത്തേക്ക് പച്ചക്കറി, പഴവർഗങ്ങൾ അടക്കം വതരണം ചെയ്യില്ല.
ഇൗ രണ്ട് സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലായിരുന്നു തീരുമാനം. വടക്കേ, മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരാണ് ജൂണിൽ 10 ദിവസം പണിമുടക്കുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ കർഷകരാണ് യോഗത്തിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.