ഡൽഹി ഉപരോധിക്കാനൊരുങ്ങി കർഷകർ; എന്തുചെയ്യണമെന്നറിയാതെ സർക്കാർ
text_fieldsന്യൂഡൽഹി: വർധിച്ച ജനപിന്തുണ നേടിയ കർഷകസമരം ഡൽഹി ഉപരോധിക്കാനൊരുങ്ങുന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു. വിവാദ കാർഷിക നിയമങ്ങളിൽ പൊളിച്ചെഴുത്തു കൂടാതെ പോംവഴി ഉണ്ടാക്കാനുള്ള സർക്കാർ ശ്രമങ്ങൾ എവിടെയും എത്തിയില്ല. വ്യാഴാഴ്ച ചർച്ചയാകാമെന്ന് സർക്കാർ അറിയിച്ചപ്പോൾ, ഉപാധിവെച്ചുള്ള ചർച്ചക്കില്ലെന്ന് സമര നേതാക്കൾ വ്യക്തമാക്കി.
ഗുരുനാനാക് ജയന്തി ആഘോഷങ്ങൾക്കു പിന്നാലെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തുമെന്ന് കർഷകനേതാക്കൾ അറിയിച്ചു. ഡൽഹിയിലേക്ക് ജയ്പുർ, റോത്തക്, േസാനിപത്, മഥുര, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പാതകൾ ഉപരോധിക്കാനാണ് കർഷകരുടെ നീക്കം. സിംഘു, തിക്രി, ഗാസിയാബാദ് അതിർത്തികളിലാണ് കർഷകർ കൂടുതൽ തമ്പടിച്ചിരിക്കുന്നത്. പച്ചക്കറി ഉൾപ്പെടെ അവശ്യസാധനങ്ങളുമായി എത്തിയ നൂറുകണക്കിന് ട്രക്കുകളാണ് ഡൽഹിയിലേക്കു കടക്കാനാകാതെ അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നത്.
അതിനിടെ, കർഷകപ്രക്ഷോഭത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് െഎക്യകണ്ഠേന പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്്. രണ്ടു ദിവസത്തിനുള്ളിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ സർവിസ് നടത്തില്ലെന്ന് പത്തോളം ഒാേട്ടാ-ടാക്സി യൂനിയനുകൾ വ്യക്തമാക്കി. സമരത്തിന് പിന്തുണ നൽകണെമന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ ആരംഭിച്ചു. ശാഹീൻബാഗിലെ സ്ത്രീകൾ തിങ്കളാഴ്ച സമരവേദിയിെലത്തി െഎക്യദാർഢ്യം അറിയിച്ചു. കർഷകർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.െഎ വ്യക്തമാക്കി. കർഷകരോടൊപ്പം നിൽക്കലാണ് രാഷ്ട്രീയമെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച രാത്രി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയുെട വീട്ടിൽ തിരക്കിട്ട യോഗം വിളിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരും പെങ്കടുത്തു. തിങ്കളാഴ്ച രാവിലെ അമിത് ഷാ കൃഷിമന്ത്രി തോമറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. തുടർന്ന് കർഷകനേതാക്കളെ നേരിട്ട് ഫോണിൽ വിളിച്ചു. ഡിസംബർ മൂന്നിനുമുമ്പായിതന്നെ കർഷകരുമായി ചർച്ച നടന്നേക്കും.
പ്രധാനമന്ത്രി തങ്ങളെ കേട്ടില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബുറാഡി മൈതാനം തുറന്ന ജയിലാക്കി മാറ്റാനാണ്നീക്കം. ഇതിനു നിന്നുകൊടുക്കില്ല. ഡൽഹിയെ ഉപരോധിക്കും. സമരം രാജ്യം ഏറ്റെടുത്തെന്നും തിങ്കളാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ കോഓഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.