കർഷക പ്രവാഹം; തടയാൻ ദേശീയപാത അടച്ച് പൊലീസ്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ അടിച്ചമർത്തൽ ശ്രമങ്ങൾക്കിടെ കർഷക പ്രക്ഷോഭം കൂടുതൽ കരുത്തോടെ മുന്നോട്ട്. കർഷക പ്രവാഹം തടയാൻ ഡൽഹി അതിർത്തികളിൽ കേന്ദ്ര സർക്കാർ രണ്ടു ദിവസത്തേക്ക് ഇൻറർനെറ്റ് വിച്ഛേദിച്ചു. സമരം നടക്കുന്ന സിംഘു, ഗാസിപുർ, ടിക്രി എന്നിവിടങ്ങളിലാണ് ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്. കർഷക നേതാവ് രാകേഷ് ടിക്കായത് പൊട്ടിക്കരഞ്ഞതിനുപിന്നാലെയാണ് യു.പി മുസഫർനഗറിൽനിന്നും ഹരിയാനയിൽനിന്നും കർഷകർ പ്രവഹിക്കുന്നത്.
അതിനിടെ, സിംഘുവില്‍ െവള്ളിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകരടക്കം 44 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 88 പേരും അറസ്റ്റിലായി. യു.പിയിലെ ഭാഗ്പതിൽ മഹാപഞ്ചായത്തിന് ശേഷം ആയിരക്കണക്കിന് കർഷകർ ഞായറാഴ്ച ഡൽഹിയിലേക്ക് തിരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
പഞ്ചാബിലെ ഭട്ടിൻഡയിൽ വിർക് ഖുർദ് ഗ്രാമപഞ്ചായത്തിൽ ഒരു കുടുംബത്തിലെ ഒരാളെയെങ്കിലും സമരസ്ഥലത്തേക്ക് അയക്കാൻ തീരുമാനിച്ചു. വിസമ്മതിക്കുന്നവർക്ക് പിഴയും അതിനു തയാറാവാത്തവരെ പുറത്താക്കുമെന്നും സർപഞ്ച് പ്രഖ്യാപിച്ചു. ഗാസിപുർ അതിർത്തിയിലേക്കുള്ള മീറത്ത് ദേശീയപാത പൊലീസ് അടച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ടിക്കായത്തിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.