കര്‍ഷക സമരം: മഹാരാഷ്ട്രയില്‍ സ്വയം തീകൊളുത്താന്‍ ശ്രമിച്ച രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അറസ്റ്റില്‍
text_fieldsമുംബൈ: കാര്‍ഷിക ഉല്പന്നങ്ങള് വാങ്ങുന്നതിലെ സർക്കാര്‍ അമാന്തത്തിന് എതിരെ നടന്ന കര്‍ഷക സമരത്തിനിടെ തീകൊളുത്തി ആത്മഹത്യ ശ്രമം നടത്തിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ അമരാവതി കലക്ടറേറ്റിന് മുമ്പിലാണ് സംഭവം. അമരാവതിയിലെ ധമന്‍ഗാവ്, തേവ്സ മണ്ഡലങ്ങളിലെ എം.എല്‍.എമാരായ വീരേന്ദ്ര ജഗതാപ്, യശ്മൊമതി താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സമരത്തിനിടെ മണ്ണ ദേഹത്ത് ഒഴിക്കും മുമ്പെ മഫ്ടിയിലുള്ള പൊലീസുകാര്‍ ഇരുവരെയും കടന്ന് പിടിക്കുകയായിരുന്നു. പ്രദേശത്തെ കര്‍ഷകരില്‍നിന്ന് തുവരപ്പരിപ്പ് അടക്കമുള്ളവ വാങ്ങാന്‍ അഗ്രിക്കള്‍ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിെൻറ കര്‍ഷക സമരം.
നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്നാണ് സമരമെന്ന് വീരേന്ദ്ര ജഗതാപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ 30 ശതമാനം പേരില്‍നിന്നാണ് എ.പി.എം.സി പരിപ്പ് വാങ്ങിയത്. മറ്റുള്ളവരില്‍നിന്നും പരിപ്പ് വാങ്ങണമെന്നും മൂന്ന് മാസത്തെ കുടിശ്ശിക നല്‍കണമെന്നും ജഗതാപ് ആവശ്യപ്പെട്ടു. ജില്ലയിലെ 67 ശതമാനം കര്‍ഷകരുടെ കടം ഇനിയും എഴുതിത്തള്ളിയിട്ടില്ലെന്നും അവരുടെ ദയയിലാണ് മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും കഴിയുന്നതെന്നും കര്‍ഷകരെ ഇനിയും അവഗണിച്ചാല്‍ വഴിമുടക്കുമെന്നും ജഗതാപ് മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.