Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചർച്ചയിൽ പ​െങ്കടുക്കുമെന്ന്​ കർഷകർ; മുന്നോടിയായി അമിത്​ ഷായുടെ നേതൃത്വത്തിൽ യോഗം
cancel
Homechevron_rightNewschevron_rightIndiachevron_rightചർച്ചയിൽ...

ചർച്ചയിൽ പ​െങ്കടുക്കുമെന്ന്​ കർഷകർ; മുന്നോടിയായി അമിത്​ ഷായുടെ നേതൃത്വത്തിൽ യോഗം

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാർ ചൊവ്വാഴ്​ച വൈകീട്ട്​ വിളിച്ചുചേർത്ത ചർച്ചയിൽ പ​ങ്കെടുക്കുമെന്ന്​ കർഷക സംഘടനകൾ. തങ്ങളുടെ ആവശ്യങ്ങളും കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധവും സർക്കാറിനെ അറിയിക്കുമെന്ന്​ പഞ്ചാബ്​ കിസാൻ യൂനിയൻ പ്രസിഡൻറ്​ റുൽദു സിങ്​ പറഞ്ഞു.

കർഷക സംഘടനകളുമായി ആലോചിച്ച ശേഷമാണ്​ ചർച്ചയിൽ 35 പ്രതിനിധികൾ പ​െങ്കടുക്കുമെന്ന്​ വ്യക്തമാക്കിയത്​. താങ്ങുവിലക്കായി പ്രത്യേകം നിയമം ഏർപ്പെടുത്തണം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്നും ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ ജഗ്​ജീത്​ സിങ്​ ദല്ലേവാൽ വ്യക്തമാക്കി.

​500 കർഷക സംഘടനകളാണ്​ സമരത്തിൽ പ​െങ്കടുക്കുന്നത്​. എന്നാൽ കേന്ദ്രസർക്കാർ 32 സംഘടനകളെ മാത്രമാണ്​ ചർച്ചക്ക്​ വിളിച്ചത്​. ഇതിനെതിരെ കർഷക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. എല്ലാ സംഘടനകളെയും ചർച്ചക്ക്​ വിളിച്ചാൽ മാത്രമേ പ​െങ്കടുക്കുവെന്ന്​ കർഷക സംഘടനകൾ വ്യക്തമാക്കുകയായിരുന്നു. എന്നാൽ സംഘടനകൾ ചൊവ്വാഴ്​ച രാവിലെ ചേർന്ന യോഗ ശേഷം 35 പ്രതിനിധികൾ ചർച്ചയിൽ പ​െങ്കടുക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം കർഷകരുമായി ചർച്ച നടത്തുന്നതിന്​ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമർ തുടങ്ങിയവർ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ കൂടിക്കാഴ്​ച നടത്തുന്നതായാണ്​ വിവരം.

ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നുമണിക്ക്​ ഡൽഹി വിഗ്യാൻ ഭവനിലാണ്​ ചർച്ച. കേന്ദ്രമന്ത്രി രാജ്​നാഥ്​ സിങ്​ ചർച്ചക്ക്​ നേതൃത്വം നൽകും. കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമറും മറ്റു ചില മന്ത്രിമാരും കാർഷിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥരും ചർച്ചയിൽ പ​െങ്കടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestFarm LawDelhi Chalo March
News Summary - Farmers Say Will Attend Talks Today
Next Story