കാർഷികത്തകർച്ച: സുദീർഘ സമരങ്ങൾക്ക് ഭൂമി അധികാർ ആന്ദോളൻ
text_fieldsന്യൂഡൽഹി: കർഷക ദുരിതം, ആൾക്കൂട്ടത്തിെൻറ അക്രമം, വികസനത്തിെൻറ പേരിലുള്ള നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സുദീർഘമായ സമര-പ്രതിഷേധ പരിപാടികൾക്ക് ഭൂമി അധികാർ ആന്ദോളൻ (ബി.എ.എ) ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി കർഷകസമരത്തിന് എല്ലാ തൊഴിലാളി യൂനിയനുകളുടെയും പിന്തുണ തേടാനും തീരുമാനിച്ചു. ഇതടക്കമുള്ള പ്രമേയം കഴിഞ്ഞദിവസം റാഞ്ചിയിൽ സമാപിച്ച ബി.എ.എ അഖിലേന്ത്യാ സമ്മേളനം അംഗീകരിച്ചു. അഞ്ചിന ആവശ്യങ്ങളുന്നയിച്ച് എല്ലാ കർഷകസംഘടന പ്രതിനിധികളും ജൂലൈ നാലാംവാരം പ്രധാനമന്ത്രിയെ കാണുമെന്ന് ബി.എ.എ നേതാവ് ഹനൻമൊല്ല അടക്കമുള്ള നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 18ന് ജന്തർമന്തറിൽ നടക്കുന്ന കർഷക പ്രതിഷേധത്തിനുശേഷം അടുത്തദിവസം പ്രധാനമന്ത്രിയെ കാണാനുള്ള അനുമതിക്കായി ശ്രമിക്കും. സ്വാമിനാഥൻ കമ്മിറ്റി ശിപാർശ നടപ്പാക്കുക, സമഗ്രമായ വായ്പ എഴുതിത്തള്ളൽ, പലിശരഹിത വായ്പാപദ്ധതി നടപ്പാക്കുക, കാർഷികമേഖലയെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കുക, 60 വയസ്സ് തികഞ്ഞ കാർഷിക തൊഴിലാളികൾക്കും രണ്ട് ഹെക്ടർ ഭൂമിയുള്ളവർക്കും പ്രതിമാസം 5000 രൂപ പെൻഷനേർപ്പെടുത്തുക എന്നിവയാണ് ആവശ്യം.
ആഗസ്റ്റ് ഒമ്പതിന് എല്ലാ ജില്ലകളിലും വൻ കർഷകറാലി സംഘടിപ്പിക്കും. ഭാവി സമരപരിപാടികൾക്ക് ശേഷം രൂപംനൽകും. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നർമദ തീരത്തുനിന്ന് നഷ്ടപരിഹാരമില്ലാെത ബലമായി കുടിയൊഴിപ്പിക്കപ്പെടുന്ന 40,000 കുടുംബങ്ങളുടെ കാര്യത്തിൽ തുടർനടപടി ആലോചിക്കാൻ കൺവെൻഷൻ സംഘടിപ്പിക്കും. നർമദ ബച്ചാവോ ആന്ദോളനുമായി ചേർന്നാവും ഇത്. ആദിവാസി ഭൂമി കോർപറേറ്റുകൾക്ക് കൈമാറാൻ ഭൂ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ഝാർഖണ്ഡ് സർക്കാറിെൻറ നീക്കത്തിെനതിരെ റാഞ്ചി നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 12 മുതൽ കുത്തിയിരുപ്പ് സമരം ആരംഭിക്കും. തുടർന്ന് പാർലമെൻറ് മാർച്ചും സംഘടിപ്പിക്കും.
ബി.എ.എയുടെ മുതിർന്ന നേതാക്കൾ എം.പിമാർക്കൊപ്പം സഹാരൺപുരിൽ അക്രമത്തിനിരയായ ദലിതരെ സന്ദർശിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ സന്ദർശിച്ച് പ്രതിഷേധവും അറിയിക്കും. ആൾക്കൂട്ട ആക്രമണത്തിനെതിരെ ജൂലൈ ഏഴിന് പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ബി.എ.എയിൽ അംഗങ്ങളായ വിവിധ സംഘടനകളുടെ നേതാക്കളായ അശോക് ചൗധരി, മുദ്രേഷ് കുമാർ, വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.