അക്ഷയ് കുമാറിന്‍റെ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്ന് കർഷക സംഘടനകൾ; പ്രതിഷേധം ആളുന്നു
text_fieldsന്യൂഡൽഹി: അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'സൂര്യവംശി'യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചതിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പഞ്ചാബ് ഹോഷിയാര്‍പൂരിലെ ഷഹീദ് ഉദ്ദം സിംഗ് പാര്‍ക്കില്‍ പ്രതിഷേധവുമായി എത്തിയത്.
തിയറ്ററുകളിലെത്തിയ കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞു. പാട്യാല, ബുദ്ലാധ അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങളെ തുടര്‍ന്നുണ്ടായ കര്‍ഷക പ്രക്ഷോഭത്തിന് ആഗേളതരത്തില്‍ പിന്തുണ ലഭിച്ചിരുന്നപ്പോള്‍ അക്ഷയ് കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിഭാഗീതയ സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കണ്ട എന്നായിരുന്നു താരം അന്ന് പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം സൂര്യവന്‍ഷി റിലീസിന് എത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 30 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ഇന്ത്യയിലെ 4000 സക്രീനുകളിലും 66 വിദേശ രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.