ഡൽഹി അതിർത്തിയിൽ കർഷക സമരം വീണ്ടും സജീവമാകുന്നു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷക േദ്രാഹ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭത്തിലേക്ക് കൂടുതൽ കർഷകർ വീണ്ടും എത്തിത്തുടങ്ങി. വിളവെടുപ്പിനും മറ്റും നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നും ചെറുതും വലുതുമായ കൂട്ടങ്ങളായി ഡൽഹിയിലേക്ക് തിരിച്ചത്. കർണാൽ, അംബാല, പാനിപ്പത്ത് എന്നിവടങ്ങളിലെ വലിയ സംഘങ്ങൾ സിംഘു, ടിക്രി അതിർത്തികളിൽ ഞായറാഴ്ച എത്തി.
കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന കൃഷിമന്ത്രി നരേന്ദർ സിങ് തോമറിെൻറ പ്രസ്താവനക്കു പിന്നാലെ ഡൽഹിയിലേക്ക് നീങ്ങുന്നവരുടെ എണ്ണം വർധിച്ചതായാണ് റിപ്പോർട്ട്.
ഗുർനം സിങ് ചരുനിയുടെ നേതൃത്വത്തിൽ ഭാരതീയ കിസാൻ യൂനിയൻ ചരുനി വിഭാഗത്തിെൻറ വലിയൊരു സംഘം ദേശീയപാത 49 ലെ പാനിപ്പത്ത് ടോൾ പ്ലാസയിൽനിന്നും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. പാനിപ്പത്തിലെ കർഷകർ ഈ മൂവ്മെൻറിന് വലിയ ഉൗർജമാണ് നൽകിയിരിക്കുന്നതെന്നും സമരത്തിെൻറ ഉത്സാഹം കുറഞ്ഞിട്ടില്ലെന്നാണ് ആളുകളുടെ എണ്ണം കാണിക്കുന്നതെന്നും ഗുർനം സിങ് വ്യക്തമാക്കി. പാനിപ്പത്തിലെ ടോൾ പ്ലാസയിൽനിന്നും 50,000 ആളുകൾ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം ഇൻറലിജൻസ് ഡൽഹി പൊലീസിന് നൽകിയ റിപ്പോർട്ട്. ഇതുപ്രകാരം അതിർത്തിയിൽ വൻ സന്നാഹത്തെ ഡൽഹി പൊലീസ് വിന്യസിച്ചിട്ടുണ്ട്.
പ്രക്ഷോഭേത്താടൊപ്പം വിളവെടുപ്പും കൃഷയിറക്കലും നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് കർഷക യൂനിയൻ സെക്രട്ടറി ഷിങ്റ സിങ് മാന്ന് പറഞ്ഞു. മുഴുവൻ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നവരുടെ സ്ഥലങ്ങളിൽ തങ്ങളുെട പ്രവർത്തകർ കൃഷിക്ക് സഹായം ചെയ്തുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബർ 26ന് പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിനെ തുടർന്നുണ്ടായ ഡൽഹി ഉപരോധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സിംഘു, ടിക്രി അതിർത്തികളിലും ഉത്തർപ്രദേശിൽ നിന്നുള്ളവർ ഗാസിപ്പൂർ അതിർത്തിയിലുമാണ് സമരത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.