Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം തുടരും,...

കർഷക സമരം തുടരും, ആവശ്യങ്ങൾ അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകും -സംയുക്ത കിസാൻ മോർച്ച

text_fields
bookmark_border
കർഷക സമരം തുടരും, ആവശ്യങ്ങൾ അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകും -സംയുക്ത കിസാൻ മോർച്ച
cancel

ന്യൂ​ഡ​ൽ​ഹി: ചു​രു​ങ്ങി​യ താ​ങ്ങു​വി​ല​ക്ക് നി​യ​മ​പ്രാ​ബ​ല്യം അ​ട​ക്കം​ അ​വ​ശേ​ഷി​ക്കു​ന്ന വിഷയങ്ങളിൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ തു​റ​ന്ന ക​ത്തെ​ഴു​തി ക​ർ​ഷ​ക​നേ​താ​ക്ക​ൾ. ആറ്​ ആവശ്യങ്ങളാണ്​ കത്തിലുന്നയിച്ചത്​. ഇൗ ​ആ​റു​ വി​ഷ​യ​ങ്ങ​ളി​ൽ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​മാ​യി ച​ർ​ച്ച പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചാ​ണ്​ ക​ത്ത്​ അ​വ​സാ​നി​പ്പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​ന്മാ​റ്റ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ എ​ല്ലാ നേ​താ​ക്ക​ളും ആ​ദ്യ​മാ​യി സിം​ഘു അ​തി​ർ​ത്തി​യി​ൽ യോ​ഗം ചേ​ർ​ന്ന്​ സ​മ​ര​ങ്ങ​ളി​ൽ പു​ന​രാ​ലോ​ച​ന ഇ​ല്ലെ​ന്നും​ പ്ര​ഖ്യാ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ​കൂ​ടി ല​ക്ഷ്യ​മി​ട്ട്​ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച പ്ര​ഖ്യാ​പി​ച്ച കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത്​ തി​ങ്ക​ളാ​ഴ്​​ച ല​ഖ്​​നോ​വി​ൽ ന​ട​ക്കും. വി​ഷ​യം എ​ത്ര​യും പെ​െ​ട്ട​ന്ന്​ പ​രി​ഹ​രി​ച്ച്​ തി​രി​കെ പോ​കാ​ൻ ത​ങ്ങ​ൾ​ക്ക്​ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും സമരക്കാർ പറഞ്ഞു.

അ​ണു​വി​ട പി​റ​കോ​ട്ടു​ പോ​കേ​ണ്ടെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച

വി​വാ​ദ നി​യ​മ​ങ്ങ​ൾ പാ​ർ​ല​മെൻറി​ൽ പി​ൻ​വ​ലി​ക്കാ​ൻ ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കാ​നി​രി​ക്കെ​യാ​ണ്​ അ​ണു​വി​ട പി​റ​കോ​ട്ടു​ പോ​കേ​ണ്ടെ​ന്ന്​ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച തീ​രു​മാ​നി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക​മാ​യി വി​വാ​ദ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ സ​മ​രം പി​ൻ​വ​ലി​ക്കു​ന്ന പ്ര​ശ്​​ന​മി​ല്ല. സ​മ​ര​ത്തി​നി​റ​ങ്ങി​യ ക​ർ​ഷ​ക​ർ​ക്കെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മു​ഴു​വ​ൻ പൊ​ലീ​സ്​ കേ​സു​ക​ളും പി​ൻ​വ​ലി​ക്ക​ണം.

പാ​ർ​ല​മെൻറി‍െൻറ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന 29ന്​ '​സ​ൻ​സ​ദ്​ ച​ലോ' മാ​ർ​ച്ചും ന​ട​ത്തും. 24ന്​ ​ഉ​ത്ത​രേ​ന്ത്യ​ൻ നേ​താ​വാ​യി​രു​ന്ന ഛോട്ടു​റാ​മി​െൻറ ജ​ന്മ​വാ​ർ​ഷി​കം 'കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ​ർ​ഷ്​ ദി​വ​സ്​' ആ​യി ആ​ച​രി​ക്കും. 26ന്​ ​അ​തി​ർ​ത്തി​യി​ലെ സ​മ​ര​വാ​ർ​ഷി​ക​വും വി​ജ​യി​പ്പി​ക്കും. അ​ടു​ത്ത യോ​ഗം പാ​ർ​ല​​മെൻറ്​ മാ​ർ​ച്ചി​നു​ മു​മ്പാ​യി 27ന്​ ​ചേ​രാ​നും തീ​രു​മാ​നി​ച്ചു.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​ശ്വ​സി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. പൊ​ള്ള​വാ​ക്കു​ക​ളി​ല്‍നി​ന്ന് ഏ​റെ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ജ​ന​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ക​ര്‍ഷ​ക​സ​മ​രം തു​ട​രു​മെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച ആ​റ്​ ആ​വ​ശ്യ​ങ്ങ​ൾ:

  1. ചു​രു​ങ്ങി​യ താ​ങ്ങു​വി​ല​ക്ക്​ നി​യ​മ​പ​ര​മാ​യ ഗാ​ര​ൻ​റി ന​ൽ​ക​ണം. ഇ​ക്കാ​ര്യം 2011ൽ ​പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സ​മി​തി അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണെ​ന്നും പി​ന്നീ​ട്​ താ​ങ്ക​ൾ പ്ര​ധാ​ന​മ​​ന്ത്രി​യാ​യ​പ്പോ​ൾ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​തു​മാ​ണ്.
  2. വൈ​ദ്യു​തി നി​യ​മ​ത്തി​െൻറ ക​ര​ട്​ പി​ൻ​വ​ലി​ക്കു​ക
  3. വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​െൻറ പേ​രി​ൽ ക​ർ​ഷ​ക​ർ​ക്ക്​ പി​ഴ ചു​മ​ത്താ​നു​ള്ള 2021ലെ ​നി​യ​മ​ത്തി​ലെ വ​കു​പ്പ്​ പി​ൻ​വ​ലി​ക്കു​ക.
  4. 2020 ജൂ​ൺ മു​ത​ൽ ഇ​തു​വ​രെ ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണം.
  5. ല​ഖിം​പു​ർ കൂ​ട്ട​ക്കൊ​ല​യു​ടെ സൂ​ത്ര​ധാ​ര​ൻ അ​ജ​യ്​ കു​മാ​ർ മി​ശ്ര പ്ര​തി​യാ​യി​ട്ടും കേ​ന്ദ്ര​മ​ന്ത്രി​യാ​യി തു​ട​രു​ക​യാ​ണ്. താ​ങ്ക​ൾ​ക്കും മ​റ്റു മ​ന്ത്രി​മാ​ർ​ക്കു​മൊ​പ്പം അ​യാ​ൾ വേ​ദി പ​ങ്കി​ടു​ക​യും ​െച​യ്​​തു. മ​​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി അ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണം.
  6. ക​ർ​ഷ​ക സ​മ​ര​ത്തി​ൽ ജീ​വ​ൻ ത്യ​ജി​ച്ച 700 ക​ർ​ഷ​ക​രു​ടെ ക​ു​ടും​ബ​ങ്ങ​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം. ര​ക്ത​സാ​ക്ഷി സ്​​മാ​ര​ക​ത്തി​ന്​ സിം​ഘു അ​തി​ർ​ത്തി​യി​ൽ സ്​​ഥ​ലം അ​നു​വ​ദി​ക്ക​ണം.

പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്​ മൂന്നുലക്ഷം രൂപ ധനസഹായം നൽകുമെന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദ്​: ഡൽഹിയിലെ അതിർത്തികളിൽ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്​ ധനസഹായം പ്രഖ്യാപിച്ച്​ തെലങ്കാന സർക്കാർ. 750 കർഷകരുടെ കുടുംബങ്ങൾക്ക്​ മൂന്നുലക്ഷം വീതമാണ്​ ധനസഹായം.

​ജീവൻ നഷ്​ടമായ കർഷകരുടെ കുടുംബങ്ങൾക്ക്​ കേന്ദ്രസർക്കാർ 25ലക്ഷം രൂപ വീതം നൽകണമെന്ന്​ തെലങ്കാന മുഖ്യമ​ന്ത്രി കെ. ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്​ത കേസുകൾ പിൻവലിക്കണമെന്നും റാവു ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രി ന​േരന്ദ്രമോദിയുടെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ തെലങ്കാന സർക്കാറിന്‍റെ പ്രഖ്യാപനം. കാർഷികോൽപ്പന്ന വ്യാപാര വിപണന നിയമം 2020, കർഷക ശാക്തീകരണ സംരക്ഷണ നിയം 2020, അവശ്യവസ്​തു ഭേദഗതി നിയമം 2020 എന്നിവയാണ്​ കേന്ദ്രസർക്കാർ പിൻവലിക്കു​ന്നുവെന്ന്​ പ്രഖ്യാപിച്ചത്​.

കർഷകർക്ക്​ പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിന്​ സംസ്​ഥാന സർക്കാറിന്​ 22.5 കോടി രൂപ​ ചെലവ്​ വരുമെന്ന്​ റാവു പറഞ്ഞു. കർഷക നേതാക്കളോട്​ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്​ടമായ കർഷകരുടെ വിവരങ്ങൾ കൈമാറാനും അ​േദ്ദഹം ആവശ്യപ്പെട്ടു.

കർഷകർക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും എടുത്ത എല്ലാ ​േകസുകളും റദ്ദാക്കണം. ശീതകാല സമ്മേളനത്തിൽ പാർലമെന്‍റിൽ വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കുന്നതിന്​ നിയമം കൊണ്ടുവരണമെന്നും കെ.സി.ആർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Protest
News Summary - farmers strike will continue says Samyuktha Kisan Morcha
Next Story