Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രക്ഷോഭം...

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കർഷകർ; പാർലമെന്‍റ്​ മാർച്ചും അതിവേഗപാത ഉപരോധവും സംഘടിപ്പിക്കും

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച. രണ്ടുമാസത്തെ പ്രക്ഷോഭ പരിപാടികൾ സംയുക്ത കിസാൻ മോർച്ച പുറത്തുവിട്ടു.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 10ന്​ കുണ്ഡ്​ലി -മനേസർ -പൽവാൽ അതിവേഗ പാത 24 മണിക്കൂർ ഉപരോധിക്കും. കൂടാ​െത മേയിൽ പാലർമെന്‍റിലേക്ക്​ മാർച്ച്​ സംഘടിപ്പിക്കുകയും ചെയ്യും.

ഏപ്രിൽ അഞ്ചിന്​ രാജ്യത്തെ എഫ്​.സി.ഐ ഓഫിസുകൾ ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു.​ ഏപ്രിൽ അഞ്ച്​ 'എഫ്​.സി.ഐ (ഫുഡ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ) ബച്ചവോ ദിവസ്​' ആയി ആചരിക്കും.

കർഷകർ മാത്രമല്ല പാർലമെന്‍റ്​ മാർച്ചിൽ പ​ങ്കെടുക്കുകയെന്നും സ്​ത്രീകൾ, തൊഴിൽ രഹിതർ, തൊഴിലാളികൾ തുടങ്ങിയവർ കാൽനട യാത്രക്ക്​ പിന്തുണ അറിയിച്ചതായും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ഏപ്രിൽ 13ന്​ ഡൽഹി അതിർത്തികളിൽ കർഷകർ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. തൊട്ടടുത്ത ദിവസമായ ഏപ്രിൽ 14ന്​ ഭരണഘടന ശിൽപ്പി അംബേദ്​കറിന്‍റെ ജന്മദിനത്തിൽ സംവിധാൻ ബച്ചാവോ ദിവസ്​ (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കുമെന്നും കർഷക സംഘടന അറിയിച്ചു.

കേന്ദ്രത്തിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ 2020 നംവബർ മുതൽ ഡൽഹി അതിർത്തിയിൽ കർഷക സംഘടനകൾ പ്രതിഷേധിക്കുകയാണ്​. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm LawsFarmers Parliament March
News Summary - Farmers to block expressway on April 10 and will hold a march to Parliament in May
Next Story