സ്വാതന്ത്ര്യദിനത്തിൽ കർഷക പരേഡ്; വനിതകൾ നേതൃത്വം നൽകും, 5000 വാഹനങ്ങൾ പങ്കെടുക്കും
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ വനിത കർഷകരുടെ നേതൃത്വത്തിൽ ട്രാക്ടർ പരേഡ് അരങ്ങേറും. ഹരിയാനയിലെ ജിന്ദ് ജില്ലയിൽനിന്നാണ് ട്രാക്ടർ പരേഡ് ആരംഭിക്കുക. ട്രാക്ടർ പരേഡിെൻറ റിഹേഴ്സൽ കഴിഞ്ഞദിവസം നടന്നു.
കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നേതൃത്വത്തിലാകും പരേഡ്. 5000 വാഹനങ്ങളും 20,000 കർഷകരും സ്വാതന്ത്ര്യദിനത്തിലെ ട്രാക്ടർ പരേഡിൽ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ മാധ്യമങ്ങളോട് പറഞ്ഞു.
പരേഡിൽ ദേശീയപതാകക്കൊപ്പം കർഷകരുടെ കൊടിയും ഉയർത്തും. കൂടാതെ വാഹനങ്ങളിൽ കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുമെന്നും ഖേര ഖാപ്പ് പഞ്ചായത്ത് തലവൻ സത്ബിർ പെഹൽവാൻ ബർസോല പറഞ്ഞു.
കർഷകരുടെ നേതൃത്വത്തിൽ 75ാം സ്വാതന്ത്ര്യദിനം കിസാൻ മസ്ദൂർ ആസാദി സൻഗ്രം ദിവസമായി ആചരിക്കും. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും റാലികൾ സംഘടിപ്പിക്കുകയും ചെയ്യും.
ആഗസ്റ്റ് 15 രാവിലെ 11 മുതൽ ഒരു മണിവരെയാകും റാലി. കർഷകർ പ്രക്ഷോഭം തുടരുന്ന സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിൽ മാർച്ചും പരിപാടികളും സംഘടിപ്പിക്കും. രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.