Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tractor rally
cancel
Homechevron_rightNewschevron_rightIndiachevron_rightനവംബർ 29ന്​...

നവംബർ 29ന്​ നടത്താനിരുന്ന കർഷകരുടെ ട്രാക്​ടർ റാലി മാറ്റി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ പ്രക്ഷോഭം തുടരുന്ന കർഷകർ നവംബർ 29ന്​ ആഹ്വാനം ചെയ്​ത പാർലമെന്‍റ്​ മാർച്ച്​ മാറ്റിവെച്ചു. സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിന്​ ശേഷമാണ്​ ട്രാക്​ടർ റാലി മാറ്റാനുള്ള തീരുമാനം. അതേസമയം അതിർത്തിയിലെ കർഷക സമരം തുടരും.

കർഷകരോട്​ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്​ കേന്ദ്ര കൃഷിമന്ത്രി ​നരേന്ദ്ര സിങ്​ തോമർ അഭ്യർഥിച്ചിരുന്നു. കർഷകരുടെ പ്രധാന ആവശ്യമായ മൂന്ന്​ കാർഷിക നിയമങ്ങൾ റദ്ദാക്കിയെന്നും കർഷകരുടെ പ്രശ്​നങ്ങൾ ചർച്ചചെയ്യാൻ കർഷക സംഘടന നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചിരുന്നു.

നവംബർ 29ന്​ കർഷകർ പാർലമെന്‍റിലേക്ക്​ കർഷക റാലി നടത്തുമെന്നായിരുന്നു പ്രഖ്യാപനം. 60ഓളം ട്രാക്​ടറുകൾ റാലിയിൽ അണിനിരക്കുമെന്നും 1000 ത്തോളം പേർ പ​ങ്കെടുക്കുമെന്നും കർഷക സംഘടന നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാറിന്‍റെ മൂന്ന്​ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ചയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെയും കർഷകരുടെ മറ്റ്​ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെയും സമരം തുടരുമെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്​.

പാർലമെന്‍റിൽ ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിവസം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm LawFarmers Protesttractor rally
News Summary - Farmers tractor rally on November 29 postponed
Next Story