Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുത്തുകാട്ടി കർഷകരുടെ...

കരുത്തുകാട്ടി കർഷകരുടെ ട്രാക്​ടർ റാലി

text_fields
bookmark_border
farmers tractor protest
cancel

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ ​ട്രാ​ക്​​ട​ർ റാ​ലി തുടങ്ങി. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ നടത്തുന്ന കി​സാ​ൻ പ​രേ​ഡി​ന് മുന്നോടിയായുള്ള റിഹേഴ്സൽ റാലിയാണ് ഇന്ന് നടക്കുന്നത്.

തിക്രി, ഗാസിപൂർ, സിം​ഘു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കർഷകർ ടാക്ടറുമായി മനേസ്വർ-പൽവാൽ ഹൈവേയിലെത്തും. അവിടുന്ന് ഹൈവേയിലൂടെ ഡൽഹി അതിർത്തിയിലേക്ക് എത്തും. കർഷകർ നടത്തുന്ന റിഹേഴ്സൽ റാലി ഡൽഹി അതിർത്തിയായ ഗാസിപൂരിലെത്തുെമന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

ടാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ കുണ്ഡ് ലി-മനേസ്വർ-പൽവാൽ ടോൾ പ്ലാസയിൽ സുരക്ഷ ശക്തമാക്കി. അതേസമയം, കേന്ദ്ര സർക്കാർ കർഷകരുമായി നടത്തുന്ന എട്ടാംവട്ട ചർച്ച നാളെ നടക്കും.

റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ൽ രാജ്യ തലസ്ഥാനമായ ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കർഷകർ ട്രാക്ടർ റാലി സംഘടിപ്പിക്കുന്നുണ്ട്. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ പ്രതിഷേധങ്ങളും തുടരുകയാണ്. ഈ മാസം 18ന് പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വനിതകൾ അണിനിരക്കും.

അതേസമയം, അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​നെ​ത്തി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 69 ആ​യി. ഭ​ട്ടി​ൻ​ഡ ജി​ല്ല​യി​ലെ മ​ണ്ഡി​കാ​ല സ്വ​ദേ​ശി മ​ൻ​പ്രീ​ത്​ സി​ങ്​ ക​ർ​ഷ​ക സ​മ​ര​ത്തി​ലെ ഒ​ടു​വി​ല​ത്തെ ര​ക്ത​സാ​ക്ഷി​. 12 ദി​വ​സ​മാ​യി സിം​ഘു അ​തി​ർ​ത്തി​യി​ൽ സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്ന മ​ൻ​പ്രീ​ത്​ സി​ങ്, സ്വ​ന്തം ട്രാ​ക്​​ട​ർ സ​മ​ര​സ്​​ഥ​ല​ത്ത്​ നി​ർ​ത്തി​യി​ട്ട്​ ഭ​ട്ടി​ൻ​ഡ​യി​ലേ​ക്ക്​ വ​സ്​​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#tractor march delhi#tractor rally
Next Story