മോദിസർക്കാറിനെതിരെ രാംലീലയിൽ ആയിരങ്ങൾ
text_fieldsകർഷകർക്കും തൊഴിലാളികൾക്കും ഐക്യദാർഢ്യവുമായി രാംലീലാ മൈതാനിയിൽ സി.ഐ.ടി.യു, അഖിലേന്ത്യ കിസാൻ സഭ, കർഷക തൊഴിലാളി യൂനിയൻ എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന മസ്ദൂർ-കിസാൻ റാലി
ന്യൂഡൽഹി: മോദിസർക്കാറിന്റെ നയങ്ങൾമൂലം കെടുതി നേരിടുന്ന കർഷകർക്കും തൊഴിലാളികൾക്കും ഐക്യദാർഢ്യവുമായി രാംലീലാ മൈതാനിയിൽ ആയിരങ്ങൾ. ഇടതു സംഘടനകളായ സി.ഐ.ടി.യു, അഖിലേന്ത്യ കിസാൻ സഭ, കർഷക തൊഴിലാളി യൂനിയൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മസ്ദൂർ-കിസാൻ റാലി നടന്നത്. ഹരിയാന, കർണാടക, കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, യു.പി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ റാലിയിൽ അണിനിരന്നു. വർധിക്കുന്ന കർഷക രോഷത്തിന്റെ പ്രകടനം സർക്കാറിനുള്ള മുന്നറിയിപ്പാണെന്ന് റാലിയിൽ പങ്കെടുത്തവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.