ട്രാക്ടർ റാലി: ഉപാധികളോടെയുള്ള അനുമതിയിൽ അതൃപ്തിയറിച്ച് കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: ഉപാധികളോടെ ട്രാക്ടർ റാലിക്ക് അനുമതി നൽകിയതിൽ അതൃപ്തിയറിയിച്ച് കർഷക സംഘടനകൾ. ഈ രീതിയിൽ അനുമതി നൽകിയത് ശരിയല്ലെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സുഖ്വീന്ദർ സിങ് സാബ്ര പറഞ്ഞു. ഓൾഡ് റിങ് റോഡിലൂടെ റാലി നടത്താനാണ് ഞങ്ങൾക്ക് താൽപര്യം. ഇപ്പോൾ റാലി കൂടുതൽ സമയവും കടന്നുപോകുന്നത് ഹരിയാനയിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കർഷക റാലി നാളെ നടക്കാനിരിക്കെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യു.പി പൊലീസ് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. കർഷകരുടെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനായി നിരവധി പേരാണ് ഡൽഹിയിലേക്ക് എത്തുന്നത്. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലും ഇന്ന് റാലി നടക്കുന്നുണ്ട്.
മുംബൈയിലെ ആസാദ് മൈതാനത്തായിരിക്കും പരിപാടി നടക്കുക. എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, കോൺഗ്രസ് നേതാവ് ബാലേസാഹേബ് തൊറാട്ട് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരിപാടിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ നില നിൽക്കുന്നതിനാൽ പരിപാടിക്ക് നേരിട്ട് എത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.