ഉപാധികളോടെ ചർച്ചയാകാമെന്ന് കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: ചർച്ചക്കുള്ള കേന്ദ്ര സർക്കാറിെൻറ ക്ഷണം നാല് ഉപാധികേളാടെ കർഷകർ സ്വീകരിച്ചു. സമരം ഒരുമാസം പിന്നിടുേമ്പാഴാണ് സർക്കാറിെൻറ എതിർപ്രചാരണത്തിന് തടയിടാൻ 40 കർഷക യൂനിയൻ നേതാക്കൾ സിംഘു അതിർത്തിയിൽ യോഗം ചേർന്ന് ചർച്ച പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇൗമാസം 29ന് ചർച്ചക്ക് തയാറാണെന്ന് കർഷക നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
29ന് 11മണിക്ക് യോഗം വിളിക്കണമെന്നാണ് നേതാക്കളുെട ആവശ്യം. മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക, 23 വിളകൾക്ക് താങ്ങുവില സംരക്ഷണം നൽകുക. ലംഘിക്കുന്നവർക്ക് പിഴശിക്ഷ നടപ്പാക്കുക, വയ്ക്കോൽ കത്തിക്കുന്നതിനെ തുടര്ന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിെൻറ ഭാഗമായുള്ള ശിക്ഷകളില്നിന്ന് ഒഴിവാക്കുക, നിർദിഷ്ട വൈദ്യുതി ബില്ലിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറുക എന്നീ ഉപാധികളാണ് കർഷകർ മുന്നോട്ടുവെച്ചത്. ഇൗ ആവശ്യങ്ങളിൽ സർക്കാർ എന്തു തീരുമാനമെടുക്കുമെന്നാണ് ചർച്ചയിൽ വ്യക്തമാക്കേണ്ടതെന്നും നേതാക്കൾ വ്യക്തമാക്കി.
മൂന്ന് നിയമങ്ങൾ പിൻവലിക്കലാണ് പ്രധാനം. കർഷകരുടെ പേരിൽ റാലി നടത്തി പ്രധാനമന്ത്രി പ്രതിപക്ഷത്തിനുനേരെ ആക്രമണം തിരിച്ചുവിട്ട് സമരത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമം നടത്തിയതിെൻറ പിറ്റേന്നാണ് കർഷക യൂനിയനുകൾ സിംഘുവിൽ യോഗം ചേർന്നത്. യോഗം രണ്ടുമണിക്കൂറിലേറെ നീണ്ടു.
കർഷകരെ ആദരവോടെ കേൾക്കുമെന്ന് ചർച്ചക്കുള്ള ക്ഷണക്കത്തിൽ സർക്കാർ വ്യക്തമാക്കിയതാണ്. ശരിക്കും അതാഗ്രഹിക്കുന്നുണ്ടെങ്കിൽ സമരം ചെയ്യുന്നവർക്കെതിരായ ദുഷ്പ്രചാരണവും തെറ്റിദ്ധാരണ പരത്തലും അവസാനിപ്പിക്കണമെന്ന് മറുപടി കത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
അതിർത്തികൾ അടച്ച് സമരം കടുപ്പിക്കാനും നേതാക്കൾ തീരുമാനിച്ചു. കർഷകരോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു രാത്രി സിംഘു അതിർത്തിയിൽ സമരക്കാർക്കൊപ്പം ചെലവഴിക്കാൻ ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് ആവശ്യപ്പെട്ടു.
അതിനിെട, കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജസ്ഥാനിലെ ഘടകകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി എൻ.ഡി.എ വിട്ടു. കർഷക സമരത്തിൽ പെങ്കടുക്കാൻ രാജസ്ഥാനിൽനിന്ന് ഡൽഹിയിലേക്ക് നൂറുകണക്കിന് അനുയായികളുമായി തിരിച്ച ആർ.എൽ.പി നേതാവും ലോക്സഭ എം.പിയുമായ ഹനുമാൻ ബെനിവാലിനെ രാജസ്ഥാൻ - ഹരിയാന അതിർത്തിയായ ഷാജഹാൻപുരിൽ തടഞ്ഞതിന് തൊട്ടുപിറകെയാണ് നടപടി. ഹരിയാന പൊലീസ് തടഞ്ഞിടത്ത് വാർത്തസമ്മേളനം നടത്തിയായിരുന്നു പ്രഖ്യാപനം. കർഷകവിഷയത്തിൽ പഞ്ചാബിലെ ശിരോമണി അകാലിദളിന് ശേഷം മുന്നണി വിടുന്ന രണ്ടാമത്തെ എൻ.ഡി.എ സഖ്യകക്ഷിയാണ് ആർ.എൽ.പി. ശിവസേനക്കും അകാലിദളിനും ശേഷം എൻ.ഡി.എ വിടുന്ന മൂന്നാമത്തെ കക്ഷിയുമാണ്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക നേതാക്കളുമായി ചർച്ച ചെയ്തശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ബെനിവാൾ പറഞ്ഞു.
കർഷക സമരത്തോടുള്ള കേന്ദ്ര നിലപാടിലും ബി.ജെ.പി നേതാക്കളുടെ നിസ്സംഗതയിലും പ്രതിഷേധിച്ച് പഞ്ചാബിലെ ബി.ജെ.പി നേതാവും മുൻ എം.പിയുമായ ഹരീന്ദർ സിങ് ഖൽസ പാർട്ടി അംഗത്വം രാജിവെച്ചു.
കർഷകസമരം തുടങ്ങിയശേഷം ഇതാദ്യമായി ഡൽഹി പൊലീസ് കമീഷണർ സിംഘു അതിർത്തിയിലെത്തി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു കമീഷണറുടെ സന്ദർശനം.
30ന് കർഷകരുടെ ട്രാക്ടർ മാർച്ച്
ന്യൂഡൽഹി: ഡൽഹിയിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുമുള്ള ജനങ്ങളെ പുതുവർഷമാഘോഷിക്കാൻ കർഷക നേതാക്കൾ സിംഘു അതിർത്തിയിലേക്ക് ക്ഷണിച്ചു. കുണ്ട്ലി-മേനസർ-പൽവൽ ഹൈവേയിൽ 30ന് ട്രാക്ടർ മാർച്ച് നടത്താൻ അതിർത്തിയിൽ സമരം നടത്തുന്ന കർഷക സംഘടനകൾ തീരുമാനിച്ചു.
ഭാരതീയ കിസാൻ യൂനിയൻ നേതാവ് ദർശൻ പാൽ സിംഘു അതിർത്തിയിൽ അറിയിച്ചതാണിക്കാര്യം. പഞ്ചാബിൽനിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് വരുന്നുണ്ട്. മഹാരാഷ്ട്രയിൽനിന്നും രാജസ്ഥാനിൽനിന്നുമുള്ള കർഷകരെ ഹരിയാന - രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപുരിൽ തടഞ്ഞിരിക്കുകയാണ്. ഗാസിയാബാദ് - ഡൽഹി അതിർത്തിയിൽ ദേശീയപാത ഒമ്പതും 24ഉം സമരത്തെ തുടർന്ന് അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.