Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
modi setback
cancel
Homechevron_rightNewschevron_rightIndiachevron_rightവിട്ടുവീഴ്​ചയില്ലാതെ...

വിട്ടുവീഴ്​ചയില്ലാതെ കർഷകർ; ഏഴ്​ വർഷത്തിനിടെ മോദിയുടെ നയങ്ങൾക്കേറ്റ വലിയ തിരിച്ചടി

text_fields
bookmark_border

ന്യൂഡൽഹി: 'ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ചില കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു' - വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധനം ചെയ്​ത പ്രധാനമന്ത്രി നന്ദ്രേ മോദി പറഞ്ഞ വാക്കുകളാണിത്​. 2014ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി നേരിട്ട ഏറ്റവും വലിയ നയപരമായ തിരിച്ചടിയാണ്​ കർഷക സമരവും കാർഷിക നിയമങ്ങൾ പിൻവലിക്കലുമെന്ന്​ രാഷ്​ട്രീയ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

നാളുകളായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന്​ മുന്നിൽ മോദിക്ക്​ അടിയറവ്​ പറയേണ്ടി വരികയാണ്​. പുതിയ കാർഷിക നിയമങ്ങൾ ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് ക്ഷമാപണം നടത്തിയ അദ്ദേഹം, ഈ മാസം അവസാനത്തോടെ പാർലമെന്‍റ്​ നിയമനിർമാണം റദ്ദാക്കുമെന്നും അറിയിച്ചു.

രാജ്യത്തെ കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശക്തിപ്പെടുത്തുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്നാണ്​ അദ്ദേഹം പറഞ്ഞത്​. പക്ഷെ, ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ചില കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്ക് സ്വാധീനമുള്ള ഉത്തർപ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്​. ലക്ഷക്കണക്കിന് കർഷകരുടെ നീണ്ട പ്രതിഷേധങ്ങൾ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വിജയ സാധ്യതകളെ ബാധിക്കുമായിരുന്നു. നിയമങ്ങൾ നടപ്പാക്കുന്നത്​ താൽക്കാലികമായി മാറ്റിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സമരത്തിൽ പങ്കെടുത്ത കർഷകർ വിട്ടുവീഴ്ചക്ക്​ തയാറായിരുന്നില്ല. നിയമങ്ങൾ പിൻവലിക്കാതെ സമരം നിർത്തില്ലെന്നായിരുന്നു അവരുടെ നിലപാട്​.

തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്ന്​ വിലപിച്ച കർഷകരുടെ ​പ്രതിഷേധങ്ങളോട്​ സർക്കാർ തികഞ്ഞ നിസ്സംഗതയാണ്​ പുലർത്തിയിരുന്നത്​. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല എന്ന്​ മാത്രമല്ല, പലപ്പോഴും സമരക്കാരെ അടിച്ചമർത്തുകയും ചെയ്​തു. എന്നാൽ, ഏഴ് വർഷം മുമ്പ് മോദി അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പോരാട്ടം ഇന്ത്യൻ മണ്ണിൽ അരങ്ങേറിയതോടെ മോദിക്കും കേന്ദ്രത്തിനും മുട്ടുമടക്കേണ്ടി വന്നു.

'തീരുമാനം പിൻവലിക്കുന്ന പ്രവൃത്തി മോദിക്ക് പതിവില്ലാത്തതാണ്​. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്​ പിന്നിലെ കാരണം വ്യക്തമായും തെരഞ്ഞെടുപ്പ് മാത്രമാണ്​' -ന്യൂഡൽഹി ആസ്ഥാനമായുള്ള രാഷ്ട്രീയ നിരീക്ഷകനും മോദിയുടെ ജീവചരിത്രകാരനുമായ നിലഞ്ജൻ മുഖോപാധ്യായ പറഞ്ഞു.

പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. 2022ന്‍റെ ആദ്യ പകുതിയിലാകും ഇവിടെ തെരഞ്ഞെടുപ്പ്​ നടക്കുക. ഇന്ത്യയിലെ ഏകദേശം 1.4 ബില്യൺ ജനങ്ങളിൽ 60 ശതമാനം പേർ നേരിട്ടും അല്ലാതെയും കൃഷിയെ ആശ്രയിക്കുന്നവരാണ്​. ഉത്തർപ്രദേശിലും പഞ്ചാബിലും വലിയ കർഷക സമൂഹങ്ങളുണ്ട്. സിഖ് മതത്തിന്‍റെ സ്ഥാപകന്‍റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് മോദിയുടെ പ്രഖ്യാപനം വന്നതെന്നും ശ്രദ്ധേയമാണ്​​.

കാർഷികോൽപ്പന്നങ്ങൾ വിൽക്കാനുള്ള സ്വതന്ത്ര വിപണി വ്യവസ്ഥയിലേക്കുള്ള മാറ്റമായിരുന്നു പുതിയ കാർഷിക നിയമത്തിലെ പ്രധാന പ്രശ്​നം. വിളകൾക്കുള്ള സംസ്ഥാന താങ്ങുവില സമ്പ്രദായം അവസാനിക്കുമെന്ന്​ കർഷകർ ഭയന്നു. മാത്രമല്ല, വിപണി വൻകിട കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിൽ വരാനും ഇത്​ ഇടവരുത്തും.

മോദിയുടെ പുതിയ പ്രഖ്യാപനത്തോട്​ കർഷക നേതാക്കൾ ജാഗ്രതയോടെയാണ്​ പ്രതികരിച്ചത്​. പാർലമെന്‍റിൽ നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ പ്രക്ഷോഭം തുടരുമെന്ന്​ സമരനേതാവ്​ രാകേഷ്​ ടികായത്ത്​ വ്യക്​തമാക്കി.

'പ്രധാനമന്ത്രി നിയമങ്ങൾ അസാധുവാക്കൽ പ്രഖ്യാപിച്ചതുകൊണ്ട് ഞങ്ങളുടെ ടെന്‍റുകൾ എടുത്ത് പ്രതിഷേധത്തിൽ നിന്ന് പിന്മാറുമെന്ന് കരുതേണ്ട. 750 കർഷകർക്ക് ഈ സമരത്തിൽ ജീവൻ നഷ്ടപ്പെട്ടു. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യണം. പ്രതിഷേധിക്കുന്ന കർഷക യൂനിയനുകൾ യോഗം ചേർന്ന് അടുത്ത നീക്കം തീരുമാനിക്കും' -രാകേഷ്​ ടികായത്ത്​ പറഞ്ഞു.

ഒടുവിൽ മുട്ടുമടക്കി; കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്​ ​ മോദി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിർപ്പുയർന്ന മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്ന്​ മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ ഇത്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗുരുനാനാക്ക്​ ജയന്തി ദിനത്തിലാണ്​ പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്​.

മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിന്‍റെ പശ്​ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന്​ മോദി അഭ്യർഥിച്ചു. കർഷകരോട്​ ക്ഷമ ചോദിക്കുകയാണ്​. കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ്​ എല്ലാം ചെയ്​തതെന്നും മോദി പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്​ത്​ നടത്തിയ പ്രസംഗം കർഷകരുടെ പ്രശ്​നങ്ങൾക്ക്​ ഊന്നൽ നൽകിയാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച്​ തുടങ്ങിയത്​. കർഷകരുടെ പ്രയത്​നം നേരിട്ട്​ കണ്ടിട്ടുള്ള ആളാണ്​ താനെന്ന്​ മോദി പറഞ്ഞു.

കർഷകരുടെ പ്രശ്​നങ്ങൾ ഗൗരവമായി കണ്ട്​ പ്രവർത്തിക്കാൻ സാധിച്ചു. അധികാരത്തിലെത്തിയതിന്​ ശേഷം അവരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. കർഷകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്ക്​ ഒരു ലക്ഷം കോടി രൂപ വിളനാശത്തിന്​ അനുവദിച്ചു. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം അവർക്ക്​ ലഭിക്കുന്നു. പ്രാദേശിക ചന്തകൾ ശാക്​തീകരിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. ബജറ്റ്​ വിഹിതം അഞ്ചിരട്ടി വർധിപ്പിച്ചു. കർഷകർക്ക്​ ഇപ്പോൾ മികച്ച താങ്ങുവില ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farm lawfarmers protest
News Summary - Farmers without compromise; The biggest setback to Modi's policies in seven years
Next Story