ബി.ജെ.പിക്ക് വോട്ട് നൽകരുതെന്ന് കർഷക കൂട്ടായ്മ
text_fieldsന്യൂഡൽഹി: ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘിെൻറ (ആർ.കെ. എം) ആഹ്വാനം. രാജ്യത്തെ 185 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് ആർ.കെ.എം. കാർഷിക മേഖലയിൽ കേന്ദ്ര സർക്കാറിെൻറ പരാജയങ്ങൾ തുറന്നുകാട്ടുന്ന ‘കർഷക വിരുദ്ധനായ നരേന്ദ്ര മോദ ി’ എന്നപേരിലുള്ള ലഘുലേഖയും കൂട്ടായ്മ പുറത്തിറക്കി.
നരേന്ദ്ര മോദി സർക്കാർ കർഷകരെ ചതിക്കുകയായിരുന്നുവെന്ന് വിവിധ സംസ്ഥാനങ്ങളിലെ കർഷക നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഞ്ചുവർഷത്തെ സർക്കാർ നയങ്ങൾ കർഷകരെ ദ്രോഹിക്കുന്നതാണ്. കുത്തകകളുടെ 2.72 ലക്ഷം കോടി എഴുതിത്തള്ളിയ മോദിസർക്കാർ കർഷകരെ കടക്കെണിയിൽനിന്ന് മോചിപ്പിക്കാൻ ഒന്നുംചെയ്തില്ലെന്ന് ഹരിയാനയിലെ കർഷക നേതാവായ അഭിമന്യു കൊഹാർ ആരോപിച്ചു.
കാർഷിക വിളകൾക്ക് ന്യായവില ഉറപ്പുവരുത്തണമെന്ന സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് അവഗണിച്ച ബി.ജെ.പി സർക്കാർ 25 കർഷകവിരുദ്ധ നയങ്ങൾ നടപ്പാക്കിയെന്ന് മധ്യപ്രദേശിലെ കർഷക നേതാവ് ശിവ്കുമാർ കാക്കാജി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.