കാർഷിക നിയമങ്ങൾ: രാജ്യത്തെ പകുതി കർഷകർക്കും എതിർപ്പെന്ന് സർവേ
text_fieldsന്യൂഡൽഹി: എതിർപ്പുകൾ അവഗണിച്ച് മോദി സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കടുത്ത കർഷക ദ്രോഹമാണെന്ന് രാജ്യത്തെ പകുതിയിലേറെ കർഷകരും. 35 ശതമാനം പേർ അനുകൂലിക്കുന്നുണ്ടെങ്കിലും ഇവരിൽ 18 ശതമാനവും നിയമെത്തക്കുറിച്ച് ധാരണയില്ലാത്തവരാണെന്ന് 'ഗാവോം കണക്ഷൻ' നടത്തിയ സർവേയിൽ പറയുന്നു.
പങ്കെടുത്തവരിൽ മൊത്തം 36 ശതമാനം പേർക്കും നിയമത്തെക്കുറിച്ച് അറിവില്ല. ഒക്ടോബർ മൂന്നിനും ഒമ്പതിനുമിടയിൽ 16 സംസ്ഥാനങ്ങളിലെ 53 ജില്ലകളിലായി 5,022 കർഷകരിൽനിന്നാണ് അഭിപ്രായങ്ങൾ സ്വരൂപിച്ചത്. സ്വകാര്യ വിപണിയിൽ കുറഞ്ഞ വിലക്ക് വിളകൾ വിൽക്കേണ്ടിവരുമെന്നതാണ് കർഷകരുടെ ഏറ്റവും വലിയ ആധി.
താങ്ങുവില എടുത്തുകളയുമെന്ന ആശങ്ക പങ്കെടുത്തവരിൽ മൂന്നിലൊന്നുപേരും പങ്കുവെച്ചു. 59 ശതമാനം പേർ രാജ്യത്ത് താങ്ങുവില നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടു.
പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിലാണ് മൂന്ന് കാർഷിക ബില്ലുകൾ നിയമമാക്കിയത്. കർഷകർക്ക് ഏതു വിപണിയിലും കാർഷിക വിളകൾ വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്നതാണ് ഒരു നിയമം. ഫലത്തിൽ കുത്തകകൾ കാർഷിക രംഗം കൈയടക്കുന്നതാകും നിയമങ്ങളുടെ തുടർച്ചയെന്ന് വ്യാപക വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.