ഞങ്ങൾ ആരുടെയും പാവകളല്ലെന്ന് പാകിസ്താനോട് ഫാറൂഖ് അബ്ദുല്ല
text_fieldsന്യൂഡൽഹി: ഗുപ്കർ-രണ്ട് പ്രഖ്യാപനത്തെ ആശീർവദിച്ച പാകിസ്താനെതിരെ രൂക്ഷപ്രതികരണവുമായി മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് പ്രസിഡൻറുമായ ഫാറൂഖ് അബ്ദുല്ല. തങ്ങൾ ആരുടെയും പാവകളല്ലെന്ന് അദ്ദേഹം പറഞ്ഞു. 370ാം വകുപ്പ് പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അടുത്തിടെ കശ്മീരിലെ പ്രധാന ആറു രാഷ്ട്രീയ പാർട്ടികൾ നടത്തിയ സംയുക്ത പ്രഖ്യാപനമായിരുന്നു ഗുപ്കർ-രണ്ട്.
പ്രഖ്യാപനം പ്രധാനപ്പെട്ട സംഭവവികാസമാണെന്ന പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ എല്ലായ്പ്പോഴും അധിേക്ഷപിച്ചിരുന്ന പാകിസ്താൻ ഇപ്പോൾ പൊടുന്നനെ ഞങ്ങളെ ഇഷ്ടപ്പെടുന്നു. ഞങ്ങൾ ന്യൂഡൽഹിയുടെയോ അതിർത്തിക്കപ്പുറത്തുള്ളവരുടെയോ പാവകളല്ല. ജമ്മു-കശ്മീർ ജനതയോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ് ഞങ്ങൾ. അവർക്കുവേണ്ടി ഞങ്ങൾ പ്രവർത്തിക്കും.
സായുധരായ ആളുകളെ കശ്മീരിലേക്കയക്കുന്നത് പാകിസ്താൻ നിർത്തണം. നമ്മുടെ സംസ്ഥാനത്തെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്നു. എല്ലാവരുടെയും മഹത്തായ നന്മക്കുവേണ്ടി ഇന്ത്യയും പാകിസ്താനും സംഭാഷണം പുനരാരംഭിക്കണമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.