Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 10:11 PM IST Updated On
date_range 31 May 2022 10:33 PM ISTക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്: ഫാറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യംചെയ്തു
text_fieldsbookmark_border
Listen to this Article
ശ്രീനഗർ: ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എം.പിയും മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ചോദ്യം ചെയ്തു.
2001 മുതൽ 2012 വരെ ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ഫാറൂഖ് അബ്ദുല്ല. 2004-2009 കാലത്ത് അസോസിയേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. 'തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ അവർ ഞങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും. കൂടുതലൊന്നും പറയാനില്ല' -മൂന്നര മണിക്കൂർ ചോദ്യംചെയ്യലിനുശേഷം പുറത്തുവന്ന ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story