ഫാറൂഖ് അബ്ദുല്ലക്ക് വേണമെങ്കിൽ പാകിസ്താനിൽ പോയി ആർട്ടിക്കിൾ 370 നടപ്പാക്കാം -ശിവസേന
text_fieldsന്യൂഡൽഹി: ഫാറൂഖ് അബ്ദുല ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് പാകിസ്താനിൽ പോയി ആർട്ടിക്കിൾ 370 നടപ്പാക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യയിൽ ആർട്ടിക്കിൾ 370, 35 എ എന്നിവക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടുന്നതുവരെ മരിക്കില്ലെന്നുള്ള നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല പ്രസംഗിച്ചതിന് പിന്നാലെയാണ് റാവത്ത് രംഗത്ത് വന്നത്. എന്‍റെ ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതുവരെ ഞാൻ മരിക്കില്ല ....ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ഇവിടെയുണ്ട്, എന്‍റെ ജോലി പൂർത്തിയാക്കുന്ന ദിവസം ഞാൻ ഈ ലോകം വിട്ടുപോകും. തന്‍റെ പാർട്ടി ഒരിക്കലും ജമ്മു, ലഡാക്ക്, കശ്മീർ എന്നിങ്ങനെ വേർതിരിവ് നടത്തിയിട്ടില്ല' - എന്നായിരുന്നു ഷേരെ കശ്മീര്‍ ഭവനില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ഫാറൂഖ് അബ്ദുല്ല പറഞ്ഞത്.
രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചും ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഡാക്കിലുള്ളവർക്കും തെറ്റായ വാഗ്ദാനങ്ങൾ നൽകിയും ആണ് ബി.ജെ.പി ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പി.എ.ജി.ഡി) യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സും പീപ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയും (പി.ഡി.പി) ചേര്‍ന്നാണ് പി.എ.ജി.ഡി എന്ന സഖ്യം രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.