ക്രിക്കറ്റ് അസോസിയേഷൻ അഴിമതി: ഫാറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്തു
text_fieldsശ്രീനഗർ: ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ് യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യൽ.
ഛണ്ഡിഗഢിലാണ് 112 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നടന്നത്. 2018ൽ ഫാറൂഖ് അബ്ദുല്ലയുടെയും മറ്റ് മൂന്ന് ആളുകളുടെയും പേരിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡൻറ് ഫറൂഖ് അബ്ദുല്ല. മുൻ ജനറൽ സെക്രട്ടറി എ.ഡി സലിം ഖാൻ, ട്രഷറർ അഹ്സൻ അഹമ്മദ് മിർസ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീർ അഹമ്മദ് മിസഖർ എന്നിവർക്കെതിരായിരുന്നു കേസ്.
ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 112 കോടി അനുവദിച്ചിരുന്നു. ഇതിൽ 43 കോടി ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.