ഒരു വർഷം ഇവിടെ തങ്ങാം - ഫാറൂഖ് അബ്ദുല്ലയുടെ സ്നേഹത്തിൽ കണ്ണുനിറഞ്ഞ് മിഥുൻദാസും ഭാര്യയും
text_fieldsമുർഷിദാബാദ്: താമസം ബംഗാളിലാണെങ്കിലും മിഥുൻദാസിെൻറയും ഭാര്യ മൗമിത ദാസിെൻറയും മനസ് അസമിലാണ്. അവിടെയാണ് അവരുടെ രണ്ട് കുഞ്ഞുങ്ങൾ. അവരെ അയൽപക്കത്തെ ബന്ധുവീട്ടിലാക്കി മിഥുനിെൻറ ചികിൽസക്കായി അസമിലെ ഗോൽപാരയിൽ നിന് ന് കൊൽക്കത്തക്ക് വന്നതാണ് ഇവർ. മുർഷിദാബാദിലെത്തിയപ്പോൾ ലോക്ഡൗൺ കാരണം യാത്ര മുടങ്ങി.
ഹോട്ടലിൽ താമസിക്കാൻ പണമോ ബംഗാളിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ഇവർക്ക് ബെൽദൻഗ ബ്ലോക്കിലെ മുല്ലാപരയിലുള്ള ഫാറൂഖ് അബ്ദുല്ലയും കുടുംബവും അഭയം നൽകി. എങ്ങിനെയും നാട്ടിലെത്തണമെന്ന് മിഥുൻ ദാസിന് തോന്നലുണ്ടായത് മക്കളെ ഓർത്ത് മാത്രമല്ല. ഒരു മാസത്തോളമായി ഈ കുടുംബവും അയൽക്കാരും തങ്ങളെ സഹായിക്കുന്നു. അവരെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ.
അതുകൊണ്ട് എങ്ങിനെയും നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ബ്ലോക് ഡവലപ്മെൻറ് ഓഫിസർ ബിരുപഖ്യോമിത്രയോട് മിഥുൻ ആവശ്യപ്പെട്ടു. ലോക്ഡൗൺ കഴിയട്ടെ എന്നായിരുന്നു ബി.ഡി.ഒയുടെ മറുപടി. ഫാറൂഖ് അബ്ദുല്ലയുടെ കുടുംബത്തിന് ബുദ്ധിമുട്ടാകും എന്നതാണ് പ്രശ്നമെങ്കിൽ തിരികെ പോകും വരെ അവശ്യവസ്തുക്കൾ എത്തിച്ച് നൽകാമെന്നും അദ്ദേഹം പറഞ്ഞു.
അവശ്യ വസ്തുക്കൾ കൈമാറാൻ ബ്ലോക്ക് അധികൃതർ എത്തിയപ്പോഴാണ് ഫാറൂഖ് അബ്ദുല്ല വിവരമറിയുന്നത്. "ഒരു മാസമല്ലേ ആയുള്ളു. ഒരു വർഷം വേണമെങ്കിലും ഇവിടെ തങ്ങിക്കോളൂ'' എന്നായിരുന്നു ഫാറൂഖിെൻറ പ്രതികരണം. "ഈ സ്നേഹത്തിന് ഞാനെന്ത് പകരം നൽകാനാണ് ?" - കണ്ണും മനവും നിറഞ്ഞ് മിഥുൻ ദാസ് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.