'എന്‍റെ ജനങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടുംവരെ മരിക്കില്ല' - ഫാറൂഖ് അബ്ദുള്ള
text_fieldsജമ്മു: എന്‍റെ ജനങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടുന്നതുവരെ മരിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒരു വർഷത്തിനിടെ ആദ്യമായി ജമ്മുവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരാധീനനായാണ് ഫാറൂഖ് അബ്ദുള്ള സംസാരിച്ചത്.
'എന്‍റെ ജനങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നതുവരെ ഞാൻ മരിക്കില്ല ....ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ഇവിടെയുണ്ട്, എന്‍റെ ജോലി പൂർത്തിയാക്കുന്ന ദിവസം ഞാൻ ഈ ലോകം വിട്ടുപോകും. തന്‍റെ പാർട്ടി ഒരിക്കലും ജമ്മു, ലഡാക്ക്, കശ്മീർ എന്നിങ്ങനെ വേർതിരിവ് നടത്തിയിട്ടില്ല' - ഷേരെ കശ്മീര്‍ ഭവനില്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരോടെ അദ്ദേഹം പറഞ്ഞു.
പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പി.എ.ജി.ഡി) യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സും പീപ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയും (പി.ഡി.പി) ചേര്‍ന്നാണ് പി.എ.ജി.ഡി എന്ന സഖ്യം രൂപവത്കരിച്ചത്.
രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചും ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഡാക്കിലുള്ളവർക്കും തെറ്റായ വാഗ്ദാനങ്ങൾ നൽകിയും ആണ് ബി.ജെ.പി ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുവിൽ 84കാരനായ അബ്ദുള്ളയുടെ ആദ്യ രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നു ഇത്. മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.