ആര്‍ട്ടിക്ക്ള്‍ 35 (എ): നിയമസഭയും ലോക്സഭ തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കും -ഫാറൂഖ് അബ്ദുല്ല
text_fieldsകശ്മീര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 35 (എ)യെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ നിയമസഭയും ലോക്സഭ തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല മുന്നറിയിപ്പ് നൽകി.
തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് അദ്ദേഹം രണ്ടുദിവസംമുമ്പ് വ്യക്തമാക്കിയിരുന്നു. അക്കാര്യത്തിൽ കാര്യമായ നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നിലപാട് കടുപ്പിച്ചത്. ജമ്മു കശ്മീരിനെ ക്ഷയിപ്പിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഞങ്ങളുടെ വഴിയും വ്യത്യസ്തമാകും. തെരഞ്ഞെടുപ്പിൽനിന്നുള്ള ഒളിച്ചോട്ടമല്ല ഇത്. ജമ്മുവിലെ ജനങ്ങൾക്ക് ഭരണഘടനാപരമായ നീതി ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാറിെൻറ ഉത്തരവാദിത്തമാണ്. നാഷനൽ കോൺഫറൻസ് സ്ഥാപക നേതാവ് ശൈഖ് മുഹമ്മദ് അബ്ദുല്ലയുടെ 36ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പാര്‍ട്ടിപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. മഹ്ബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ സംസ്ഥാനത്ത് ഗവര്‍ണർ ഭരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.