ശ്വാസം നിലച്ചുപോയ മണിക്കൂറുകൾ; ഒടുവിൽ 23 കുട്ടികൾ ജീവിതത്തിലേക്ക്
text_fieldsഫാറൂഖാബാദ്: എട്ടു മണിക്കൂറോളം നാടിനെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ബന്ദിനാടക ത്തിനൊടുവിൽ 23 കുട്ടികൾ സുരക്ഷിതരായി ജീവിതത്തിലേക്ക്. യു.പിയിൽ കൊലക്കേസ് പ്രതി വീ ടിനകത്ത് പൂട്ടിയ കുട്ടികളെ രക്ഷപ്പെടുത്തി. പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്ത ിയാണ് പുലർച്ചക്ക് കുട്ടികളെ പുറത്തെത്തിച്ചത്. നാട്ടുകാരുടെ മർദനത്തിൽ പരിക്കേ റ്റ ഇയാളുടെ ഭാര്യ പിന്നീട് ആശുപത്രിയിൽ മരിച്ചു.
യു.പിയിലെ ഫാറൂഖാബാദിലെ കസാരി യ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവ പരമ്പരകൾ അരങ്ങേറിയത്. ആറുമാസം മുതൽ 15 വരെ വയസ്സുള്ള കുട്ടികളെ തന്ത്രപരമായ നീക്കത്തിലൂടെ പ്രതി സുഭാഷ് ബാതം വീടിെൻറ താഴെ നിലയിൽ ബന്ദികളാക്കുകയായിരുന്നു. ഇയാളുടെ മകളുടെ ജന്മദിന ആഘോഷത്തിനായി ഇവരെ ക്ഷണിച്ചതിനുശേഷമായിരുന്നു ഇത്. വ്യാഴാഴ്ച വൈകീട്ട് 5.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടത്തിലെ ആറുമാസം പ്രായമായ കുഞ്ഞിനെ അതിനിടെ ബാൽക്കണിയിലൂടെ ഇയാൾ അയൽവാസിക്ക് കൈമാറി.
സംഭവമറിഞ്ഞ് ഗ്രാമവാസികൾ വീടിനു മുന്നിൽ തടിച്ചുകൂടുകയും സ്ത്രീകൾ മക്കളെ തിരികെ കിട്ടാൻ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുലർച്ചക്ക് നാട്ടുകാരുടെ സഹായത്തോടെ വീടിെൻറ മുൻവശത്തെ വാതിൽ തുറന്ന് അകത്തുകടന്ന പൊലീസിനുനേർക്ക് പ്രതി വെടിവെക്കാൻ തുടങ്ങിയേപ്പാൾ പൊലീസ് തിരിച്ച് വെടിയുതിർത്തു. സംഭവസ്ഥലത്തുതന്നെ സുഭാഷ് മരിച്ചു.
കുട്ടികൾ എല്ലാവരും സുരക്ഷിതരാണ്. വെടിവെപ്പിനിടെ സുഭാഷിെൻറ ഭാര്യക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭാര്യയെ പിടികൂടിയ നാട്ടുകാർ മർദനമഴിച്ചുവിടുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതുപോലെ തോന്നിയതായി പൊലീസ് പറഞ്ഞു. ആദ്യം പ്രദേശത്തെ എം.എൽ.എയോട് സംസാരിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സ്ഥലത്തെത്തിയെങ്കിലും പിന്നീട് കൂട്ടാക്കിയില്ല.
തലസ്ഥാനമായ ലക്നോവിൽനിന്ന് 200 കിലോമീറ്ററോളം അകലെയാണ് ഫാറൂഖാബാദ്. സംഭവം അറിഞ്ഞയുടൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിസന്ധി തരണം ചെയ്യാൻ യോഗം വിളിച്ചുചേർത്തു. നേരെത്ത രക്ഷാപ്രവർത്തനത്തിനായി എൻ.എസ്.ജി കമാൻഡോകൾ പ്രത്യേക വിമാനവുമായി ഫാറൂഖാബാദിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.