പ്രധാനമന്ത്രി ഫസൽഭീമ യോജന: വിള ഇൻഷുറൻസ് പദ്ധതി പ്രീമിയത്തിൽ വൻ വർധന; ക്ലെയിം ഇടിഞ്ഞു
text_fieldsന്യൂഡൽഹി: കർഷകരുടെ ജീവിതം മാറ്റിമറിക്കുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നര്രേന്ദ മോദി നടപ്പാക്കിയ വിള ഇൻഷുറൻസ് പദ്ധതി കർഷക ചൂഷണമായി മാറുന്നുവെന്ന് ആരോപണം. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഫസൽ ഭീമ യോജന(പി.എം.എഫ്.ബി.വൈ) പദ്ധതിക്കെതിരെയാണ് വിമർശനം. പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് കമ്പനികൾ കർഷകരിൽനിന്ന് വൻതുക പ്രീമിയം ഇൗടാക്കിയതായാണ് രേഖകൾ. ഫസൽ ഭീമ യോജന നിലവിൽ വരുന്നതിന് മുമ്പ് ഇൻഷുറൻസ് കമ്പനികൾ ഇൗടാക്കിയിരുന്ന പ്രീമിയത്തേക്കാൾ 350 ശതമാനം വർധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എന്നാൽ, കർഷകർക്ക് നൽകുന്ന ക്ലെയിം തുകയിൽ വൻ ഇടിവും. കർഷകർക്ക് കേന്ദ്രസർക്കാറിെൻറ വൻ ആനുകൂല്യം എന്ന അവകാശവാദത്തോടെയാണ് പുതിയ വിള ഇൻഷുറൻസ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്.
2016-18 കാലയളവിൽ സ്വകാര്യ-പൊതുമേഖല കമ്പനികൾ 47,408 േകാടിരൂപ ആകെ പ്രീമിയമായി പിരിച്ചെടുത്തപ്പോൾ ഇൗ വർഷം ഒക്ടോബർ 10വരെ കർഷകർക്ക് നൽകിയിരിക്കുന്നത് 31,613 കോടി രൂപയാണ്. എന്നാൽ, മുമ്പുണ്ടായിരുന്ന ദേശീയ കാർഷിക വിള ഇൻഷുറൻസ് (എൻ.എ.െഎ.എസ്) പദ്ധതിപ്രകാരം 2014-16 കാലയളവിൽ ആകെ പ്രീമിയം 10,560 കോടിയും കമ്പനികൾ കർഷകർക്ക് തിരിച്ചു നൽകിയത് 28,564 കോടിയുമാണ്.
മുൻ പദ്ധതിയിൽ പ്രീമിയം ഇനത്തിൽ പിരിച്ചെടുത്തതിനേക്കാൾ കൂടുതൽ തുക കർഷകർക്ക് ലഭ്യമാക്കിയെങ്കിൽ പുതിയ പദ്ധതിയിൽ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഫസൽ ഭീമ യോജന തുടങ്ങുന്നതിന് മുൻപ് 48.55 ദശലക്ഷംപേർ വിള ഇൻഷുറൻസിൽ അംഗങ്ങളായിരുന്നുവെങ്കിൽ 2017-18 ആകുേമ്പാൾ പദ്ധതിയിൽ കർഷകരുടെ എണ്ണത്തിലുണ്ടായ വർധന വെറും രണ്ടുലക്ഷം മാത്രമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.