യു.പിയിൽ അവിഹിതമാരോപിച്ച് ലൈംഗികാവയവം ഛേദിച്ച സംഭവം; താനല്ല ചെയ്തതെന്ന് ഭാര്യ
text_fields
ലഖ്നോ: അവിഹിത ബന്ധമാരോപിച്ച് ഭർത്താവിന്‍റെ ലൈംഗികാവയവം ഛേദിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഭാര്യ. ഉത്തർ പ്രദേശിലെ ഫതഹ്പൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഭർത്താവിന്‍റെ അവിഹിത ബന്ധത്തെ കുറിച്ച് തുടങ്ങിയ പതിവു വാഗ്വാദം കത്തിയെടുത്ത് ലൈംഗികാവയവം ഛേദിക്കുന്നതിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ ഭാര്യയാണ് തന്‍റെ സ്വകാര്യ അവയവം മുറിച്ചുകളഞ്ഞതെന്ന് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ, തന്നെ കുടുക്കാൻ ഭർത്താവ് സ്വന്തം അവയവം മുറിച്ചുകളയുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ഭർത്താവിന് ഏറെയായി അവിഹിത ബന്ധമുണ്ടായിരുന്നതായി പൊലീസിൽ നൽകിയ മൊഴിയിൽ യുവതി കുറ്റപ്പെടുത്തുന്നു. ഇതേ ചൊല്ലി വാഗ്വാദം പതിവാണ്. സംഭവ ദിവസവും വാക്തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് അതിക്രമം നടന്നത്. സംഭവം നടന്നയുടൻ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ഭാര്യ തന്നെയെന്ന് യുവാവ്
എന്നാൽ, തനിക്കല്ല ഭാര്യക്കാണ് അവിഹിത ബന്ധമുണ്ടായിരുന്നതെന്ന് യുവാവ് പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ കത്തിയെടുത്ത് ഭാര്യ ലൈംഗികാവയവം മുറിച്ചുകളയുകയായിരുന്നു. ഇരുവരുടെയും മൊഴിയെടുത്ത പൊലീസ് സംഭവത്തെ കുറിച്ച് സാക്ഷി മൊഴികളെടുത്ത് യഥാർഥ വില്ലനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.