Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2022 12:08 PM IST Updated On
date_range 11 Sept 2022 12:09 PM ISTകുടുംബ തർക്കം: പിതാവ് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകി; അഞ്ചുവയസുകാരന് ദാരുണാന്ത്യം
text_fieldsbookmark_border
മുംബൈ: കുടുംബത്തർക്കത്തെ തുടർന്ന് അച്ഛൻ അഞ്ചുവയസുകാരനെ എലിവിഷം കൊടുത്ത് കൊന്നു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.
കുടുംബ തർക്കത്തെ തുടർന്ന് പിതാവ് മൂന്ന് മക്കൾക്ക് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു.
വിഷം കലർന്ന ഐസ്ക്രീം കഴിച്ച അഞ്ചുവയസുകാരൻ അലിഷാൻ മുഹമ്മദലി മരിച്ചു. ഏഴു വയസുകാരി അലീന, രണ്ടു വയസുള്ള അർമാൻ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
കുട്ടികളുടെ മാതാവ് നാസിയയുടെ പരാതി പ്രകാരം മാങ്കുർഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story