ഒരു വർഷത്തിലേറെ ആറാംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ
text_fieldsഭോപാൽ: ആറാംക്ലാസുകാരിയെ ഒരു വർഷത്തിലേറെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ. മധ്യപ്രദേശ് ഭോപാലിൽ ജെഹാൻഗിറാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഫെബ്രുവരി 28ന് ഗോവിന്ദപുരയിൽ മുത്തച്ഛന്റെ വീട്ടിൽവെച്ച് പിതാവ് ഉപദ്രവിച്ചതോടെ മാതാവും കുട്ടിയും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഒരു വർഷം മുമ്പാണ് പെൺകുട്ടിയെ ആദ്യമായി പിതാവ് ബലാത്സംഗം ചെയ്തത്. മാതാവ് ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ഇയാളുടെ ഇളയ മക്കളും വീട്ടിലുണ്ടായിരുന്നേപ്പാഴാണ് ക്രൂരകൃത്യം അരങ്ങേറിയതെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് പെൺകുട്ടി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടിലേക്ക് മാറി താമസിച്ചു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് മുത്തശ്ശി മരിച്ചതോടെ വീട്ടിലെത്തിയ പിതാവ് ഫെബ്രുവരി 28ന് പെൺകുട്ടിയെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പിതാവിന്റെ ഉപദ്രവം പെൺകുട്ടി മാതാവിനോട് തുറന്നുപറഞ്ഞു. മാതാവ് ചോദ്യം ചെയ്തതോടെ ഇരുവരെയും ഇയാൾ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഒരുവർഷേത്താളം ഒന്നും പുറത്തുപറയാതിരുന്നതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പരാതിയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.