മകന്‍റെ മരുന്നിനായി 330 കിലോമീറ്റർ ദൂരം സൈക്കിളിൽ പിന്നിട്ട് പിതാവിന്‍റെ കരുതൽ
text_fieldsബംഗളൂരു: ഭിന്നശേഷിക്കാരനായ മക െൻറ മരുന്നിനായി മഴയും വെയിലും വകവെക്കാെത പിതാവ് സൈക്കിൾ ചവിട്ടിയത് 330 കിലോമീറ്റർ. മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമമത്തിലെ ആനന്ദ് എന്ന 45കാരനാണ് മകന്‍റെ മരുന്ന് മുടങ്ങാതിരിക്കാൻ ബംഗളൂരുവിലേക്കും തിരിച്ചും സൈക്കിളിൽ യാത്ര ചെയ്തത്.
ലോക്ക് ഡൗണിനെതുടർന്ന് ബസ് സർവീസുണ്ടായിരുന്നില്ല. വാഹനം വിളിച്ചു വരാൻ ആനന്ദിന്‍റെ കൈയിൽ പണവും ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ ഭിന്നശേഷിക്കാരനായ പത്തു വയസുള്ള മകൻ ബൈരേഷിന്‍റെ മരുന്ന് തീരും. ബംഗളൂരുവിലെ നിംഹാൻസിൽനിന്നാണ് മരുന്ന് സൗജ്യമായി ലഭിക്കുന്നത്.
ഇതോടെ മറ്റൊന്നും ആലോചിക്കാതെ ഞായറാഴ്ച രാവിലെ ആനന്ദ് സൈക്കിളിൽ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രാത്രി ബംഗളൂരുവിലെത്തിയ ആനന്ദ് ക്ഷേത്ര പരിസരത്ത് ഉറങ്ങി. തിങ്കളാഴ്ച നിംഹാൻസിൽ നിന്ന് മരുന്ന് വാങ്ങി ചൊവ്വാഴ്ചയോടെ തിരിച്ച് ഗ്രാമത്തിലെത്തി. രണ്ടു ഭാഗത്തേക്കുമായി മഴയത്തും വെയിലത്തുമായി 330 കിലോമീറ്ററാണ് ആനന്ദ് സൈക്കിൾ ചവിട്ടിയത്.
ആറുമാസം പ്രായമുള്ളപ്പോഴാണ് മക െൻറ ആരോഗ്യപ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും 18വയസുവരെ മുടങ്ങാതെ മരുന്ന് നൽകിയാൽ ഭേദമാകുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും പിതാവ് ആനന്ദ് പറഞ്ഞു. ആശാരിപണിയും ഫാമിലെ കൃഷിപണിയും എടുത്താണ് ആനന്ദ് കുടുംബം പുലർത്തിയിരുന്നത്. ലോക്ക് ഡൗണിനെതുടർന്ന് പണിയില്ലാതായി. വാഹനത്തിൽ പോയി മരുന്ന് വാങ്ങാൻ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.