ഫാത്തിമയുടെ മരണം: െഎ.െഎ.ടി വിദ്യാർഥികൾ നിരാഹാരസമരം അവസാനിപ്പിച്ചു
text_fieldsചെന്നൈ: മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ മരണത്തിലേക്കു നയി ച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേ ഷണ സമിതി രൂപവത്കരിക്കാമെന്ന ഉറപ്പിൽ മദ്രാസ് െഎ.െഎ.ടി വിദ്യാർഥികൾ നടത ്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ഫാത്തിമ ദുരൂഹമരണത്തിൽ സാഹചര്യം വ്യക്തമാക്കി ചർച്ച നടത്തുമെന്ന് െഎ.െഎ.ടി ഡീൻ അറിയിച്ചു.
ഡയറക്ടർ തിരിച്ചുവന്നാൽ ഉടൻ ആഭ്യന്തര അന്വേഷണം സമിതി രൂപീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ് രണ്ട് ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചു. എല്ലാ വകുപ്പുകളിൽ പരാതി പരിഹാര സെൽ രൂപവത്കരിക്കും. വിദ്യാർഥികളുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതായി ഡീൻ വിദ്യാർഥികളെ അറിയിച്ചു.
ഫാത്തിമയുടെ മരണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കുക, വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് ബാഹ്യ ഏജൻസിയെ നിയോഗിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ കാമ്പസിൽ നിരാഹാര സമരം തുടങ്ങിയത്.
മലയാളികളായ അവസാനവർഷ ഹ്യുമാനിറ്റീസ് വിദ്യാർഥി അസർ മൊയ്തീൻ, ഗവേഷണ വിദ്യാർഥി ജസ്റ്റിൻ തോമസ് എന്നിവരാണ് സമരം ആരംഭിച്ചത്. വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ‘ചിന്താബാർ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമരം തുടങ്ങിയത്.
പൊലീസ് കേസ് അന്വേഷിക്കുന്നതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് െഎ.െഎ.ടി അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വിദ്യാർഥികൾ സമരം ശക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.