ഫാത്തിമയുടെ മരണം: സി.ബി.സി.ഐ.ഡി അന്വേഷിക്കാത്തത് എന്തുകൊണ്ട്? -മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ ആത്മഹത്യ കേസ് സി.ബി.സി.െഎ.ഡിക്ക് എന്തുകൊണ്ടാണ് കൈമാറാത്തതെന്ന് മദ്രാസ് ഹൈകോടതി. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇൗ ചോദ്യമുന്നയിച്ചത്.
െഎ.െഎ.ടിയിൽ ഫാത്തിമയുടേത് ഉൾപ്പെടെ 2006 മുതൽ ഉണ്ടായ 14 ദുരൂഹ മരണങ്ങളെക്കുറിച്ച് ഹൈകോടതി മേൽനോട്ടത്തിൽ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ മുഖ്യ ആവശ്യം.
ഫാത്തിമയുടെ മരണവുമായി ബന്ധെപ്പട്ട കേസ് ലോക്കൽ പൊലീസിൽനിന്ന് മാറ്റി ചെന്നൈ സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസാണ് അന്വേഷിക്കുന്നതെന്നും ഇത് പൂർത്തിയായതിനുശേഷം മറ്റൊരു ഏജൻസിയെ പരിഗണിക്കാമെന്നും തമിഴ്നാട് സർക്കാറിെൻറ അഭിഭാഷകൻ അറിയിച്ചു. ഫാത്തിമയുടെ മൊബൈൽഫോൺ പരിശോധനയുടെ ഫോറൻസിക് റിപ്പോർട്ട് ലഭ്യമാവുന്നതോടെ മേൽനടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടർന്ന് ജസ്റ്റിസുമാരായ സത്യനാരായണൻ, ഹേമലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസിന്മേലുള്ള തീർപ്പ് തീയതി പറയാതെ മാറ്റി.
ആത്മഹത്യക്കുറിപ്പ് ഫാത്തിമയുടേത് –ഫോറൻസിക് റിപ്പോർട്ട്
ചെന്നൈ: മൊബൈൽഫോണിലെ ആത്മഹത്യക്കുറിപ്പ് ഫാത്തിമ ലത്തീഫിേൻറതുതന്നെെയന്ന് ഫോറൻസിക് റിപ്പോർട്ട്. കേസന്വേഷിക്കുന്ന സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പ്രത്യേകാന്വേഷണ സംഘത്തിന് ഫോറൻസിക് വകുപ്പധികൃതർ കൈമാറിയ റിപ്പോർട്ടിലാണ് ഇൗ സുപ്രധാന വിവരം.
ആരോപണവിധേയരായ സുദർശൻ പത്മനാഭൻ, മിലിന്ദ് ബ്രഹ്മി, ഹേമചന്ദ്രൻ ഖരെ എന്നീ അധ്യാപകരെ മൂന്നുതവണ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതിനുപുറമെ സഹപാഠികൾ ഉൾപ്പെടെ 20 പേരുടെ മൊഴികളും ശേഖരിച്ചു. സുദർശൻ പത്മനാഭൻ ഉൾപ്പെടെ മൂന്നു പ്രഫസർമാരും തെൻറ മരണത്തിന് കാരണക്കാരാണെന്ന് ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. മറ്റു നിരവധി തെളിവുകളും കുടുംബാംഗങ്ങൾ പൊലീസിന് കൈമാറിയിരുന്നു.
ആത്മഹത്യക്കു മുമ്പ് കുറിച്ചുവെച്ചതാണെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായതോടെ അറസ്റ്റ് ഉൾപ്പെടെ അടുത്തഘട്ട നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന് സൂചനയുണ്ട്. നവംബർ ഒമ്പതിനാണ് ഫാത്തിമ െഎ.െഎ.ടിയിലെ ഹോസ്റ്റൽമുറിയിൽ ആത്മഹത്യ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.