സീനത്തിനെ പുണരാൻ കൊതിച്ച് ഇന്ത്യയിൽ ഒരമ്മ
text_fieldsമുംബൈ: രണ്ട് വർഷം നീണ്ട തടങ്കൽജീവിതത്തിനുശേഷം കഴിഞ്ഞദിവസം മോചിതയായ പാക് പത്രപ്രവർത്തക സീനത്ത് ഷെഹ്സാദിയെ മാറോടുേചർത്ത് ആശ്വസിപ്പിക്കാൻ കഴിയാത്ത വേദനയിൽ ഹിന്ദി പ്രഫസർ ഫൗസിയ അൻസാരി. 2015ൽ ലാഹോറിൽ ഒാേട്ടായാത്രക്കിടെ സീനത്തിനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിലടച്ച ഫൗസിയയുടെ മകൻ ഹാമിദ് അൻസാരിയുടെ മോചനത്തിനായി ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. അൻസാരികുടുംബത്തിേനറ്റ രണ്ടാം പ്രഹരമായിരുന്നു ഇത്. ഹാമിദ് ജയിലിലാണെന്ന് പാക് പൊലീസിന് സമ്മതിക്കേണ്ടിവന്നത് സീനത്തിെൻറ ശ്രമഫലമായാണ്. 2012 നവംബറിലാണ് ഹാമിദ് പാകിസ്താനിലെത്തിയത്. അഫ്ഗാനിൽ ജോലി തേടിപ്പോകുകയാണെന്ന് പറഞ്ഞായിരുന്നു യാത്ര. എന്നാൽ, സമൂഹമാധ്യമം വഴി പ്രണയത്തിലായ പാക്യുവതിയെ തേടിയുള്ള യാത്രയായിരുന്നു അത്. മകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലം കാണാതിരിക്കെയാണ് പ്രാർഥനക്ക് ഉത്തരമെന്നോണം ഫൗസിയ അൻസാരിക്ക് സീനത്തിെൻറ ഫോൺ വരുന്നത്.
മകെൻറ മോചനത്തിനായി മക്കയിൽ ചെന്ന് മനമുരുകി പ്രാർഥനയിലായിരുന്നു ആ സമയത്ത് താനെന്ന് ഫൗസിയ പറഞ്ഞു. അന്നുമുതൽ കാണാതാവുന്നതിന് ഒരാഴ്ച മുമ്പുവരെ സീനത്ത് നിത്യേനയെന്നോണം വിളിക്കുമായിരുന്നു. ഫൗസിയക്ക് വേണ്ടി പാക്കോടതിയിലും അവിടത്തെ സുപ്രീംകോടതിയുടെ മനുഷ്യാവകാശ സെല്ലിലും കേസ് നടത്തിയതും സീനത്തായിരുന്നു. സീനത്തിെൻറ തിരോധാനത്തിനുശേഷം 2016ലാണ് ഹാമിദിനെ പിടികൂടി ഇൻറലിജൻസിന് കൈമാറിയ വിവരം പാക് പൊലീസ് കോടതിയിൽ വെളിപ്പെടുത്തിയത്.
പിന്നാലെ പാക് സൈനികകോടതി ഹാമിദിനെ ചാരവൃത്തി കുറ്റത്തിന് ശിക്ഷിച്ചു. ഇതിനിടയിൽ സീനത്തിെൻറ തിരോധാനം സഹോദരെൻറ ആത്മഹത്യക്കും കാരണമായി. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് സീനത്തിെൻറ മോചനം ഫൗസിയ അറിയുന്നത്. മോചനം സന്തോഷം പകരുന്നെങ്കിലും അവളുടെ അവസ്ഥ എന്തെന്ന് അറിയാനാകാത്ത വിഷമത്തിലാണ് ഫൗസിയ. മകെൻറ മോചനത്തിനായി ശ്രമിച്ച് അപകടത്തിലായ ആ പെൺകുട്ടിയെ വാരിപ്പുണരാൻ കൊതിയുണ്ടെന്ന് -ഫൗസിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.