Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞങ്ങളെ...

'ഞങ്ങളെ കുടിയാൻമാരാക്കാനുള്ള നീക്കമാണിത്​; ഞങ്ങളോടൊപ്പം നിൽക്കൂ..' ലക്ഷദ്വീപിൽ നിന്നുള്ള ഡോക്​ടറുടെ കുറിപ്പ്​

text_fields
bookmark_border
ഞങ്ങളെ കുടിയാൻമാരാക്കാനുള്ള നീക്കമാണിത്​; ഞങ്ങളോടൊപ്പം നിൽക്കൂ.. ലക്ഷദ്വീപിൽ നിന്നുള്ള ഡോക്​ടറുടെ കുറിപ്പ്​
cancel

മാസങ്ങളായി ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങളാണ്​ ഇപ്പോൾ പൊതുചർച്ചകളിൽ ഏറെയും. ചർച്ചകളും പ്രസ്​താവന യുദ്ധങ്ങളും അന്തരീക്ഷത്തിൽ നിറയു​േമ്പാഴും ദ്വീപിൽ നടക്കുന്നത്​ എന്താണെന്നത്​ സംബന്ധിച്ച്​ ആശയക്കുഴപ്പങ്ങളും ഏറെയാണ്​. പുറത്തെ ചർച്ചാ ബഹളങ്ങളിൽ പറയുന്നത്​ ​പോലെ ഹിന്ദു-മുസ്​ലിം പ്രശ്​നമോ ബീഫ്​ നിരോധന പ്രശ്​നമോ ഒന്നുമല്ല ദ്വീപിൽ ഇപ്പോൾ കലങ്ങി മറിയുന്നതെന്ന്​ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വിശദീകരിക്കുകയാണ്​ ലക്ഷ ദ്വീപിൽ നിന്നുള്ള ഒഫ്​താൽമോളജിസ്​റ്റ്​ ഡോ. സബീന ഇസ്​മയിൽ. ആ മണ്ണിൽ ജീവിക്കാനുള്ള അനുവാദം തന്നെ നഷ്​ടപ്പെടുന്നതാണ്​ ദ്വീപ്​ വാസികളുടെ ഉറക്കം കെടുത്തുന്നതെന്നും അവർ പറയുന്നു.

ലക്ഷ ദ്വീപിലെ പ്രശ്​നം നിലനിൽപി​േൻറതാണെന്ന്​ അവർ പറയുന്നു. ഹിന്ദു-മുസ്​ലിം വിഷയമോ ബീഫോ മറ്റ്​ മാംസാഹാരങ്ങളോ കഴിക്കുന്നതോ അല്ല അവിടത്തെ ഇപ്പോഴത്തെ പ്രശ്​നം. ഞങ്ങളുടെ വീടുകൾ നഷട്​പ്പെടുന്നതാണ്​. വികസനത്തി​െൻറ പേരിൽ ഞങ്ങളുടെ മണ്ണിൽ നിന്ന്​ ഞങ്ങളെ പുറംതള്ളാനുള്ള നീക്കമാണ്​. അങ്ങിനെ പണം കുഴിക്കുന്ന കോർപറേറ്റുകൾക്ക്​ അവിടെ ടൂറിസ്​റ്റ്​ കേന്ദ്രമാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു​.

'അതെ, ലക്ഷദ്വീപ്​ ഇന്ത്യയുടെ ഭാഗം തന്നെയാണ്​. കേന്ദ്ര സർക്കാറി​െൻറ മുഴുവൻ നിയമങ്ങളും ഞങ്ങൾ അനുസരിച്ചിട്ടുണ്ട്​. ഞങ്ങൾ ഉപദ്രവകരമല്ലാത്ത മുഴുവൻ നിയമങ്ങളും ഇനിയും അനുസരിക്കുകയും ചെയ്യും. എല്ലാ അതിരുകൾക്കും മുകളിലുള്ളതാണ്​ ഇപ്പോൾ സംഭവിക്കുന്നതെല്ലാം. ഞങ്ങളുടെ മണ്ണിൽ ഞങ്ങൾ കുടിയാൻമാരാക്കപ്പെടുകയാണ്​. ഞങ്ങളുടെ മണ്ണിൽ ഒരു മരം നടാൻ, സ്വന്തം വീടൊന്ന്​ പുതുക്കി പണിയാൻ അനുവാദം വാങ്ങേണ്ടി വരുന്നു.'- സബീന എഴുതുന്നു.

'ദയാഹൃദയരായ പലരും ഞങ്ങൾക്കു വേണ്ടി സംസാരിക്കുന്നുണ്ട്​. പക്ഷേ, ഞങ്ങളെ കുറിച്ച്​ ഒന്നുമറിയാത്ത ചിലർ വിഷലിപ്​തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്​. മയക്കുമരുന്നും ആയുധങ്ങളും ഞങ്ങൾക്കു സമീപമുള്ള കടലി​ൽ നിന്ന്​ പിടിച്ച വാർത്തകൾ പൊക്കിപ്പിടിച്ച്​ ഞങ്ങ​െള ​െഎ.എസ്​.​െഎ.എസ്​ ചാപ്പകുത്താനും മയക്കുമരുന്ന്​- ആയുധ കച്ചവടക്കാരായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ട്​. ആയിരക്കണക്കിന്​ കേരളീയരും മറ്റു ദേശക്കാരും വർഷങ്ങളോളം ദ്വീപിൽ കഴിഞ്ഞിട്ടുണ്ട്​. അവർക്കറിയാം ദ്വീപ്​ വാസികൾ എങ്ങിനെയുള്ളവരാണെന്ന്​. ദ്വീപ്​ വാസികളെ അറിയുന്ന സുഹൃത്തുക്കളോട്​ ഞാൻ അപേക്ഷിക്കുകയാണ്​, ഞങ്ങൾ അവിടെ നിന്ന്​ പുറം തള്ളപ്പെടണമോ ഇല്ലയോ എന്ന്​ തീരുമാനിക്കപ്പെടുന്നതിന്​ മുമ്പ്​ ഞങ്ങ​െള കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങൾ ലോകത്തോട്​ വിളിച്ചു പറയൂ.. ഞങ്ങൾക്ക്​ ആവശ്യമായ ഇൗ ഘട്ടത്തിൽ ഞങ്ങളോടൊപ്പം നിൽക്കൂ..' -ഡോ. സബീന എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshadweepLakshadweep AdministratorSave Lakshadweep
News Summary - fb post of a LD native
Next Story