കോവിഡ്; യോഗത്തിൽ മോദി മാത്രം സംസാരിച്ചു, അപമാനിക്കപ്പെട്ടതുപോലെ -മമത ബാനർജി
text_fieldsകൊൽക്കത്ത: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തിൽ പ്രധാനമന്ത്രിയല്ലാെത മറ്റാർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും അപമാനിക്കപ്പെട്ടതായും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് യോഗത്തിൽ പെങ്കടുത്തത്. എന്നിട്ടും പെങ്കടുത്ത ആർക്കും സംസാരിക്കാൻ അവസരം നൽകിയില്ല. ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് മാത്രം സംസാരിക്കാൻ അവസരം നൽകിയെന്നും അവർ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ചെറിയ പ്രസംഗം നടത്തി. അതിനുശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾക്കെല്ലാവർക്കും അപമാനിക്കപ്പെട്ടതുപോലെ തോന്നി. കോവിഡ് വാക്സിനെക്കുറിച്ചോ റെംഡിസിവിറിനെക്കുറിച്ചോ ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും ചോദിച്ചില്ല -അവർ പറഞ്ഞു.
വാക്സിൻ ക്ഷാമത്തെക്കുറിച്ച് അറിയിക്കണമെന്നും കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യപ്പെടണമെന്നും കരുതിയിരുന്നു. വാക്സിൻ ആവശ്യപ്പെടാമെന്ന് പ്രതീക്ഷിച്ചെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല -മമത മാധ്യമപ്രവർത്തകരെ അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ കുറഞ്ഞുവരുന്നതായി മോദി അവകാശപ്പെട്ടു. നേരത്തെയും മോദി ഇതേ അവകാശവാദം നടത്തിയിരുന്നു, അതോടെ കേസുകൾ കൂടി. മോദി അരക്ഷിതനാണ്. അതിനാൽ തന്നെ ഞങ്ങളെ കേൾക്കാൻ തയാറായില്ല -മമത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.