ഫെമ കേസ്: മഹുവയുടെ ഹരജി തള്ളി
text_fieldsന്യൂഡൽഹി: പാർലമെന്റിൽ ചോദ്യത്തിന് കോഴയുമായി ബന്ധപ്പെട്ട ‘ഫെമ’ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതും മാധ്യമങ്ങൾ വാർത്ത നൽകുന്നതും വിലക്കണമെന്ന തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്രയുടെ ഹരജി ഡൽഹി ഹൈകോടതി തള്ളി.
അന്വേഷണവുമായി ബന്ധപ്പെട്ട് രഹസ്യാത്മകവും തന്ത്രപ്രധാനവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ മാധ്യമങ്ങൾക്ക് ഇ.ഡി ചോർത്തുന്നത് തടയണമെന്നായിരുന്നു മഹുവയുടെ ആവശ്യം. ഈ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നതായിരുന്നു മറ്റൊരാവശ്യം. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഹരജി തള്ളിയത്.
രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നത് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിനുള്ള തന്റെ അവകാശത്തെ തടയുമെന്ന് മഹുവ ചൂണ്ടിക്കാട്ടിയിരുന്നു. എ.എൻ.ഐ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, എൻ.ഡി.ടി.വി, ദ ഹിന്ദു എന്നിവയടക്കം 19 മാധ്യമങ്ങളെ വാർത്ത നൽകുന്നതിൽനിന്ന് വിലക്കണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.