പാർട്ടി ഓഫിസ് ലൈബ്രറിയിൽ യുവ വനിത നേതാവിന് നേരെ ൈലംഗികാതിക്രമം; വെട്ടിലായി ബി.ജെ.പി
text_fieldsഭോപാൽ: ബി.ജെ.പി ഓഫിസിലെ ലൈബ്രറിയിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടതായി യുവ പ്രവർത്തക. ഭോപാലിലെ ബി.ജെ.പി സംസ്ഥാന ഓഫിസിലെ നാനാജി ദേശ്മുഖ് ൈലബ്രറിയിൽ വെച്ചാണ് അതിക്രമം നേരിട്ടതെന്ന് യുവതി പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട യുവതിയുടെ വിഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു. ലൈബ്രറിയിൽവെച്ച് നേരിട്ട ദുരനുഭവം യുവതി വിഡിയോയിലൂടെ വിവരിക്കുകയായിരുന്നു. 'ചെറിയ പട്ടണത്തിൽ ജീവിക്കുന്നയാളാണ് ഞാൻ. ബി.ജെ.പിയോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത മൂലമാണ് ഭോപാലിലെത്തിയത്. പാർട്ടിയെക്കുറിച്ച് ആഴത്തിൽ മനസിലാക്കുന്നതിന് 18 മുതൽ 24 മണിക്കൂർ വരെ ദിവസവും ചെലവഴിക്കാറുണ്ട്. അതിന്‍റെ ഭാഗമായി ഭോപാൽ ബി.ജെ.പി ഓഫിസിലെ നാനാജി േദശ്മുഖ് ൈലബ്രറിയിലും സമയം ചെലവഴിക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾ മനസിലാക്കുന്നതിനാണിത്' -ബി.ജെ.പി വനിത നേതാവ് വിഡിയോയിൽ പറയുന്നു.
'പക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളായി, നിരന്തരം അപമാനം നേരിടുകയാണ്. അത് അപലപനീയവുമാണ്. മാർച്ച് 12ന് മുതിർന്ന ഒരു മനുഷ്യൻ ലൈബ്രറിയിൽവെച്ച് തന്നെ അതിക്രമിച്ചു. നിരവധി തവണ തന്നെ വീട്ടിലേക്ക് വരണമെന്ന് നിർബന്ധിക്കുകയും ചെയ്തു. കൂടാതെ തന്‍റെ മോട്ടോർബൈക്കിൽ അയാളെ വീട്ടിലെത്തിക്കാൻ നിർബന്ധിച്ചു' -യുവതി പറഞ്ഞു.
ആരോപണം ഉന്നയിച്ച യുവതിക്ക് മാത്രമല്ല ഇത്തരം ദുരനുഭവം നേരിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മറ്റൊരു മുതിർന്ന വനിത നേതാവിനെയും ഇയാൾ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തതായും പറയുന്നു. തുടർന്ന് അയാളുടെ ഫോൺ നമ്പർ വനിത നേതാവ് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും പറയുന്നു.
അതിക്രമം നേരിട്ട വിവരം ലൈബ്രറി ചുമതലയുള്ളയാളോട് പറഞ്ഞപ്പോൾ, സഹായം നൽകാതെ അയാൾ തന്‍റെ ഫോണും മറ്റു പ്രധാന വസ്തുക്കളും സൂക്ഷിച്ചിരുന്ന ബാഗ് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇനി ലൈബ്രറിയിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞതായും യുവതി ആരോപിച്ചു. കൂടാതെ സദാസമയവും ഒരു പുരുഷ പാർട്ടി നേതാവ് തന്നെ പിന്തുടരുന്നുെണ്ടന്നും യുവതി പറഞ്ഞു.
വിഡിയോ വൻതോതിൽ പ്രചരിച്ചതോടെ മാർച്ച് 12നും 15നും ഇടയിലെ ൈലബ്രറി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നാണ് വനിത പ്രവർത്തകരുടെ ആവശ്യം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മറ്റു മുതിർന്ന നേതാക്കളോടുമാണ് ആവശ്യം ഉന്നയിച്ചത്.
സംഭവം വിവാദമായതോടെ ബി.ജെ.പിെക്കതിരെ പ്രതിപക്ഷം രംഗത്തെത്തി. പെൺകുട്ടികളുടെ ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.