യാത്രക്കാരിൽനിന്ന് പിരിച്ചത് 1.03 കോടി; വനിതാ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്ക് അഭിനന്ദനം
text_fieldsമുംബൈ: വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫിന് അഭിനന്ദനവുമായി റെയിൽവേ മന്ത്രാലയം. യാത്രക്കാരിൽനിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ ആദ്യ വനിതാ സി.ടി.ഐയെയാണ് റെയിൽവേ അഭിന്ദിച്ച് ട്വീറ്റ് ചെയ്തത്. ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽനിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.
യാത്രക്കാരിൽനിന്ന് പിഴ ഈടാക്കുന്ന ചിത്രങ്ങളോടെയായിരുന്നു ട്വീറ്റ്. ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിങ് സ്റ്റാഫായി ഇവർ മാറിയെന്നുമാണ് അടിക്കുറിപ്പ്. ട്വീറ്റ് വൈറലായതോടെ ജീവനക്കാരിക്ക് വിവിധ കോണുകളിൽനിന്ന് അഭിനന്ദനങ്ങൾ എത്തി.
വെല്ലുവിളികളെ നേരിടാൻ കഴിയുന്ന അർപ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്, അഭിനന്ദനങ്ങൾ റോസലിൻ, ഇനിയും ജോലി തുടരുക... എന്നിങ്ങനെ നിരവധി പേർ കമന്‍റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.