ആയുധ വ്യാപാരി അഭിഷേക് വർമക്ക് തടവും പിഴയും
text_fieldsന്യൂഡൽഹി: ചോദ്യംചെയ്യലിന് ഹാജരാകാനുള്ള എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ക്ഷണം പലതവണ നിരസിച്ച വിവാദ ആയുധവ്യാപാരി അഭിഷേക് വർമക്ക് ആറ് മാസം ജയിൽ ശിക്ഷ. 2000രൂപ പിഴയും ചുമത്തി. വിദേശവിനിമയനിയന്ത്രണചട്ട ലംഘനപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണവിഭാഗം 1999ൽ വർമയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ഏഴുതവണ വിളിച്ചെങ്കിലും എത്തിയില്ല. തുടർന്ന് 2005ൽ വർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അതേസമയം, ശിക്ഷിക്കപ്പെട്ട അത്രയും കാലയളവ് നേരത്തേ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതിനാൽ വർമ ഇനി തടവിൽ കഴിയേണ്ടതില്ലെന്ന് ഡൽഹി അഡീഷനൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജ്യോതി ക്ലേർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ചോദ്യംചെയ്യലിന് സഹകരിക്കാത്തതിനാൽ അന്വേഷണം വൈകിയെന്ന് അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ കോൺസൽ എൻ.കെ. മട്ട കോടതിയിൽ ബോധിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, അഴിമതി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് വർമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.