Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2019 4:31 PM IST Updated On
date_range 27 Aug 2019 4:31 PM ISTഫിറോസ് ഷാ കോട്ല ഇനി ‘അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം’
text_fieldsbookmark_border
ന്യൂഡൽഹി: ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്ന് മാറ്റാൻ തീരുമാനം. ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍റേതാണ് (ഡി.ഡി.സി.എ) തീരുമാനം.
അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സ്മരണാർഥമുള്ള പേര് നൽകൽ ചടങ്ങ് സെപ്തംബർ 12ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ പങ്കെടുക്കും.
അരുൺ ജെയ്റ്റ്ലിയുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് വിരാട് കോഹ് ലി, വീരേന്ദർ സെവാഗ്, ഗൗതം ഗംബീർ, ആശിഷ് നെഹ്റ, റിഷഭ് പന്ത് എന്നിവരടക്കമുള്ളവർക്ക് ഇന്ത്യയുടെ അഭിമാനമാകാൻ സാധിച്ചതെന്ന് ഡി.ഡി.സി.എ പ്രസിഡന്‍റ് രജത് ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story