11.58 ലക്ഷം ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകുമെന്ന് റെയിൽവേ
text_fieldsന്യൂഡൽഹി: 11.58 ലക്ഷം നോൺ ഗസറ്റഡ്ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകുമെന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ ഉൾപ്പടെ 30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉത്തരവ്.
78 ദിവസത്തെ വേതനം ബോണാസായി നൽകാൻ 2081.68 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17,951 രൂപ വരെ റെയിൽവേ ജീവനക്കാരന് പരമാവധി ബോണസായി ലഭിക്കും. രാജ്യത്ത് ഉപഭോഗം വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ജീവനക്കാർക്ക് ബോണസ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
പൂജ അവധി ദിനങ്ങൾ അവസാനിക്കും മുമ്പ് ബോണസ് നൽകുമെന്ന് റെയിൽവേയും വ്യക്തമാക്കിയിട്ടുണ്ട്. ആത്മാർഥതയോടെ ജോലി ചെയ്യാൻ ബോണസ് ജീവനക്കാരെ പ്രേരിപ്പിക്കുമെന്ന് റെയിൽവേ പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.