അഞ്ചുവർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നു
text_fieldsന്യൂഡൽഹി: വിവിധവകുപ്പുകളിൽ അഞ്ചുവർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ കേന്ദ്രസർക്കാർ നിർത്തലാക്കുന്നു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടു.
അഞ്ചുവർഷമോ അതിലധികമോ കാലമായി ഒഴിഞ്ഞു കിടക്കുന്ന കേന്ദ്രസർക്കാർ തസ്തികകളുടെ എണ്ണം പതിനായിരക്കണക്കാണ്. ഇവിടേക്ക് നിയമനം നടത്തുന്നതിനു പകരം തസ്തിക തന്നെ വേണ്ടെന്നുവെക്കാനാണ് നീക്കം.
പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ധനമന്ത്രിയുെടയോ മന്ത്രിസഭയുടെയോ അനുമതി വേണമെന്ന വ്യവസ്ഥ കഴിഞ്ഞ വർഷം കൊണ്ടുവന്നിരുന്നു. രണ്ടുവർഷത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ, നിർത്തലാക്കാൻ യോഗ്യമായവയുടെ പട്ടികയിലാണ്. അത്തരം തസ്തികകളിൽ വീണ്ടും നിയമനം നടത്താൻ എക്സ്െപൻറിച്ചർ വകുപ്പിെൻറ അനുമതി വേണം. തികച്ചും അനിവാര്യമാണെന്ന് ബോധ്യപ്പെടണം. പ്രേത്യകാവശ്യത്തിന് അനുവദിച്ച തസ്തിക മറ്റ് ആവശ്യങ്ങൾക്കായി നിലനിർത്താൻ പാടില്ലെന്ന വ്യവസ്ഥയും മുന്നോട്ടുവെച്ചിട്ടുണ്ട്. റെയിൽവേയിൽ രണ്ടേകാൽ ലക്ഷത്തിലേറെ ഒഴിവുകളുണ്ട്. എന്നാൽ, അത് നികത്താൻ പ്രത്യേക റിക്രൂട്ട്മെൻറിന് മടിക്കുകയാണ് മന്ത്രാലയം.
രാജ്യത്ത് പ്രതിവർഷം രണ്ടുകോടിയിലേറെ പുതിയ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത മോദിസർക്കാറിെൻറ മൂന്നരവർഷത്തെ പ്രവർത്തനത്തിനിടയിൽ തൊഴിൽരഹിതരുടെ എണ്ണം വർധിച്ചുവെന്നാണ് കണക്കുകൾ. ഇതിനുപുറമെയാണ് ദീർഘകാലം ഒഴിവുവന്ന തസ്തികകൾ തന്നെ നിർത്താനുള്ള നിർദേശം. വിവിധ തസ്തികകൾ നിർത്തലാക്കുന്ന കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നേരേത്ത റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, കൃത്യമായ വിവരങ്ങൾ ധനമന്ത്രാലയത്തിന് കിട്ടിയില്ല. ഇൗ പശ്ചാത്തലത്തിലാണ് ചെലവുചുരുക്കൽ, പുനർവിന്യാസം എന്നിവയുടെ പേരുപറഞ്ഞ് നടപടികൾ ഉൗർജിതമാക്കുന്നത്.
അഞ്ചുവർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ കണ്ടെത്തി റിപ്പോർട്ടുനൽകാൻ എല്ലാ മന്ത്രാലയത്തിലെയും ധനകാര്യ ഉപദേഷ്ടാക്കൾ, അഡ്മിനിസ്ട്രേഷൻ ജോയൻറ് സെക്രട്ടറിമാർ എന്നിവരോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപിന്നാലെ, അഡീഷനൽ സെക്രട്ടറിമാർ, ജോയൻറ് സെക്രട്ടറിമാർ, അർധസേനാ മേധാവികൾ, അനുബന്ധവിഭാഗങ്ങളുടെ മേധാവികൾ എന്നിവരോട് വിശദ റിേപ്പാർട്ട് നൽകാൻ ആഭ്യന്തരമന്ത്രാലയം പ്രത്യേകമായി നിർദേശിച്ചിട്ടുണ്ട്.
തൊഴിൽമേഖലയിലെ പരിഷ്കാരങ്ങൾ അതിവേഗം മുന്നോട്ടു നീക്കുക വഴി സ്ഥിരംജോലികൾ കുറഞ്ഞുവരുകയാണ്. പ്രതിവർഷം ഒന്നേകാൽ കോടി യുവജനങ്ങളാണ് ഇന്ത്യൻ തൊഴിൽവിപണിയിലേക്ക് കടന്നുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.