Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െസാഹ്​റാബുദ്ദീൻ ശൈഖ്​...

​െസാഹ്​റാബുദ്ദീൻ ശൈഖ്​ വ്യാജ ഏറ്റുമുട്ടൽ കേസ്​:  50ാം സാക്ഷി കൂറുമാറി

text_fields
bookmark_border
​െസാഹ്​റാബുദ്ദീൻ ശൈഖ്​ വ്യാജ ഏറ്റുമുട്ടൽ കേസ്​:  50ാം സാക്ഷി കൂറുമാറി
cancel

മുംബൈ:  ​െസാഹ്​റാബുദ്ദീൻ ശൈഖ്​ വ്യാജ ഏറ്റുമുട്ടൽ കേസിലെ  50ാം സാക്ഷികൂടി കൂറുമാറി.  ശൈഖും ഭാര്യ കൗസർബിയും ​​ൈ​ശഖി​​​െൻറ കൂട്ടുകാരനായ തുളസിറാം പ്രജാപതിയും ബസിൽ യാത്രചെയ്യവെ ഒരു സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത്​ കണ്ടുവെന്ന്​ നേര​േത്ത സി.ബി.​െഎക്ക്​ മൊഴി നൽകിയ യാത്രക്കാരിയാണ്​ കോടതിയിൽ മാറ്റിപ്പറഞ്ഞത്​. യാത്രയിൽ ഉറങ്ങിയതിനാൽ ഒന്നും ഒാർമയില്ലെന്ന്​ ​െമാഴി നൽകിയതിനെ തുടർന്ന്​ അവർ കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിക്കുകയായിരുന്നു. ബുധനാഴ്​ച മൂന്ന്​ സാക്ഷികളെയാണ്​ വിസ്​തരിച്ചത്​.

2005 നവംബറിലാണ്​ ​ ​െസാഹ്​റാബുദ്ദീൻ ശൈഖിനെ പൊലീസ്​ വെടിവെച്ചുകൊന്നത്​. വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ്​ ആരോപണം. സാങ്ക്​ളയിൽനിന്ന്​ ഹൈദരാബാദിലേക്ക്​ ബസ്​യാത്രക്കിടെ അർധരാത്രിയാണ്​ ശൈഖ്​, ഭാര്യ, പ്രജാപതി എന്നിവരെ പിടികൂടിയതെന്ന്​ സി.ബി.​െഎ കണ്ടെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake encounterWitnessSoharbuddin casesupreme court
News Summary - Fiftieth witness in Sohrabuddin Sheikh fake encounter case turns hostile- India news
Next Story